ദേശീയപാതാ വികസനം; കണ്ണുകെട്ടി പ്രതിഷേധിച്ചു
കരുനാഗപ്പള്ളി: ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്ന സ്ഥലം അളന്ന് കല്ലിടുന്ന നടപടിക്ക് ജില്ലയില്‍ തുടക്കമായി. ഓച്ചിറയില്നിന്നാണ് കല്ലിടല്‍ ആരംഭിച്ചത്.
അതേസമയം ഇന്നലെ കല്ലിടല്‍ നടത്താന്‍ അധികൃതരെത്തിയപ്പോള്‍ ഹൈവേ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഓച്ചിറ ടൗണില്‍ കണ്ണുകെട്ടി പ്രതിഷേധിച്ചു.
നാല്പത് മീറ്റര്‍ ഇടവിട്ടാണ് കല്ലുകള്‍ സ്ഥാപിക്കുന്നത്. ആദ്യ ദിവസം 150 മീറ്ററോളം ഭാഗത്ത് കല്ലുകള്‍ സ്ഥാപിച്ചു. ചില വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ളിലാണ് കല്ലുകള്‍ സ്ഥാപിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറഞ്ഞത് മൂന്നു കിലോമീറ്റര്‍ സ്ഥലത്ത് ഒരു ദിവസം കല്ലുകള്‍ പാകാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന്, ഡെപ്യൂട്ടി കലക്ടര്‍ സുമീതന്‍പിള്ള, സ്പെഷല്‍ തഹസില്‍ദാര്‍ ഹരികുമാര്‍, ദേശീയപാത വിഭാഗം ലെയ്സണ്‍ ഓഫിസര്‍ ഹരി എസ് നായര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."