HOME
DETAILS
MAL
'സൗജന്യ യാത്ര, ക്വാറന്റൈന്, ഇപ്പോള്‍ സൗജന്യ മരണവും' തുറന്നടിച്ച് ജോയ് മാത്യു
backup
June 14 2020 | 03:06 AM
തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നത്തിലടക്കം സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. യാഥാര്‍ഥ്യ ബോധമില്ലാതെ ഇതുവരെ വിളമ്പിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് കേന്ദ്രവും സംസ്ഥാനവും അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'വിദേശ രാജ്യങ്ങളില്‍ വെച്ച് കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ സംഖ്യ ഇരുനൂറ് കവിയുന്നു.
ഇപ്പോഴും ജന്മനാട്ടിലെത്താന് കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളായ മലയാളികളാണ് രോഗഭീതിയില്‍ കഴിയുന്നത്. സൗജന്യയാത്ര.. സൗജന്യ ക്വാറന്റൈന്.
ഇപ്പോഴിതാ സൗജന്യമരണവും എന്നുകൂടി എഴുതിച്ചേര്‍ക്കാന്‍ പാകത്തിലായിരിക്കുന്നു കാര്യങ്ങള്‍.
കൊറോണ വൈറസിന് ബലിയാകേണ്ടിവരുന്ന പ്രവാസികളുടെ ബന്ധുക്കള്‍ക്ക് സാമ്പത്തികമായ സഹായം അല്ലെങ്കില്‍ അവരുടെ അടുപ്പു പുകയാന്‍ ഒരു സര്‍ക്കാര്‍ ജോലി, അങ്ങനെയെങ്കിലും നമ്മുടെ കുറ്റബോധത്തിന്റെ ആഴം കുറയട്ടെ...എത്രയോ അനര്‍ഹര്‍ക്ക് സഹായം ചെയ്യുവാന്‍ നമുക്ക് മടിയില്ലാത്ത സ്ഥിതിക്ക് പ്രവാസികളുടെ കാര്യത്തില്‍ ഇനിയും കൈമലര്‍ത്തരുത്' ജോയ് മാത്യുവിന്റെ കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."