HOME
DETAILS
MAL
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കാന്‍ ഉത്തരവായി
backup
June 14 2020 | 03:06 AM
തിരുവനന്തപുരം: കൊവിഡ് പശ്ചാതലത്തില്‍ ആരംഭിച്ച സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് അവ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിന് അനുമതി നല്‍കി ഉത്തരവായി.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്കായി പൊതുയിടങ്ങളില്‍ ഉള്‍പ്പെടെയുള്ളവയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് പദ്ധതി. അതത് സ്ഥാപനങ്ങളുടെ കമ്മിറ്റികളുടെ തീരുമാനങ്ങള്‍ക്ക് വിധേയമായി തുക ചെലവഴിക്കുന്നതിന് അനുമതി നല്‍കിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്റെ ഉത്തരവ്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പല്‍, കോര്‍പറേഷനുകള്‍ക്കും കീഴില്‍ വരുന്ന പ്രദേശങ്ങളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പഠനസൗകര്യം ഒരുക്കും. ഓരോ പ്രദേശങ്ങളിലെയും ആവശ്യകത പരിശോധിച്ച് ടെലിവിഷന്‍, ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍ എന്നിവ വാങ്ങുന്നതിനാണ് അനുമതി.
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് അത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിയോജക മണ്ഡല ആസ്തി വികസന ഫണ്ടും എം.എല്‍.എമാരുടെ പ്രത്യേക വികസന നിധിയും വിനിയോഗിക്കുന്നതിനും ഉത്തരവായി. പൊതുവായനശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, അങ്കണവാടികള്‍ തുടങ്ങിയ പൊതുയിടങ്ങളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കാന്‍ നിയോജക ആസ്തി വികസന ഫണ്ടും എം.എല്‍.എ ഫണ്ടും വിനിയോഗിക്കാനുള്ള പ്രത്യേക അനുമതി നല്‍കിയാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."