HOME
DETAILS
MAL
കൊവിഡ് സാരമായ മുറിവേല്‍പ്പിക്കുമെന്ന് ഐ.എം.എഫ്
backup
June 14 2020 | 03:06 AM
വാഷിങ്ടണ്‍: കൊവിഡ് മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ച ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സാരമായ മുറിവേല്‍പിക്കുമെന്ന് ഐ.എം.എഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. അതേസമയം തിരിച്ചുവരവില്‍ അനിശ്ചിതത്വമുണ്ടെന്നും ഏഷ്യന്‍ സാമ്പത്തികനയ ഫോറം യോഗത്തില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ 3.0 ശതമാനം ചുരുങ്ങിയതായി ഏപ്രിലില്‍ ഐ.എം.എഫ് പറഞ്ഞിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ 170 രാജ്യങ്ങളില്‍ നെഗറ്റീവ് സാമ്പത്തിക വളര്‍ച്ചയാണുള്ളതെന്നും ഈവര്‍ഷം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ജി.ഡി.പി മൈനസ് 3 ശതമാനമാകുമെന്നും ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞിരുന്നു. എന്നാല്‍ അടുത്തവര്‍ഷം ഭാഗികമായ തിരിച്ചുവരവുണ്ടാകുമെന്നും അവര്‍ ശുഭാപ്തി പ്രകടിപ്പിച്ചു. 2023നു ശേഷമേ കൊവിഡിനു മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ചുവരൂവെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."