HOME
DETAILS
MAL
പ്രതിരോധ ബജറ്റ് കൂട്ടി പാകിസ്താന്
backup
June 14 2020 | 03:06 AM
ഇസ്ലാമാബാദ്: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രതിരോധ ബജറ്റ് ഉയര്‍ത്തി പാകിസ്താന്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള 7,13,700 കോടി രൂപയുടെ കൊറോണ ബജറ്റില്‍ 1,28,900 കോടിയാണ് പ്രതിരോധരംഗം ശക്തിപ്പെടുത്താനായി മാറ്റിവച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.7 ശതമാനം കൂടുതലാണ്. കഴിഞ്ഞവര്‍ഷം 1,22,700 കോടി രൂപയായിരുന്നു പ്രതിരോധ ബജറ്റ്.
വ്യവസായ- ഉല്‍പ്പാദന മന്ത്രി ഹമ്മാദ് അസ്ഹര്‍ അവതരിപ്പിച്ച ബജറ്റ് അടുത്തവര്‍ഷം 2.1 ശതമാനം ജി.ഡി.പി വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ 3,43,700 കോടിയുടെ വരുമാനക്കമ്മിയും ജി.ഡി.പിയുടെ ഏഴു ശതമാനം ചെലവും പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ഇമ്രാന്ഖാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."