കാക്കനാട് ജില്ലാ ജയിലില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു
കാക്കനാട്: ജയിലിലെ തടവുകാരേയും അവരെ കാണാന്‍ എത്തുന്നവരെയും സസൂക്ഷ്മം നിരീക്ഷിക്കുന്നതിനു വേണ്ടി കാക്കനാട് ജില്ലാ ജയിലില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ടി.പി. വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായതും, ജയിലുകളില്‍ കുറ്റ കൃത്യങ്ങള്‍ ഏറുന്നതിനാലുമാണ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കാക്കനാട് ജില്ലാ ജയിലിലും ക്യാമറക്ക് വഴിയൊരുങ്ങിയത്.
ജയിലിലെ അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുന്ന മൂന്ന് ബ്ലോക്കുകള്‍ പുറമെ, വെല്‍വെയര്‍ ഓഫീസറുടെ മുറി, റോഡില്‍ നിന്ന് സാധാനങ്ങള്‍ വന്നുവീഴാന്‍ സാധ്യതയുള്ള ഭാഗം, ജലസംഭരണിക്ക് പിന്നിലുള്ള ഭാഗം തുടങ്ങി സ്ഥലങ്ങള്‍ ഉള്‍പ്പെടെ 48 ക്യാമറകളാണ് സ്ഥാപിച്ചത്. ജയിലിനുള്ളില്‍ ഇതിനായി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. തടവറയ്ക്കുള്ളില്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്താന്‍ പ്രത്യേക ഉപകരണം സ്ഥാപിക്കാനും ജയില്‍വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്.
മൊബൈല്‍ ജാമറുകള്‍ കൂടാതെ മറ്റൊരു ഉപകരണമാണ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. മൊബൈല്‍ ഫോണുകളുടെ സിഗ്‌നല്‍ നഷ്ടപ്പെടുത്തുകയാണ് ജാമര്‍ ചെയ്യുന്നത്. മൊബൈല്‍ഫോണ്‍ ഓഫാക്കിയോ ഓണാക്കിയോ എവിടെയെങ്കിലും വെച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുന്നതിനുള്ള യന്ത്രമാണ് പരിഗണിക്കുന്നത്. പ്രതികളെ ചിറ്റേത്തുകരയിലെ ജില്ലാ ജയിലില്‍ കുത്തി നിറച്ചാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇതു സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജയിലിന്റെ ചുറ്റുമതില്‍ തൊട്ടാല്‍ വീഴുന്ന പരുവത്തിലാണ്. ജയില്‍ വളപ്പിന്റെ വടക്കു കിഴക്കു ഭാഗത്തെ മതിലാണു ജീര്‍ണാവസ്ഥയിലുള്ളത്. ഇവിടെ ഉയരവും കുറവാണ്. ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്താനുളള സാധ്യത കൂടുതലാണെന്നു റിപ്പോര്‍ട്ടുണ്ട്. ജയില്‍വളപ്പിലേക്ക് സാധനങ്ങള്‍ പുറത്തുനിന്ന് എറിഞ്ഞുകൊടുക്കുന്നതിനുള്ള സാധ്യത തടയാന്‍ മതിലിന് മുകളില്‍ ഇരുമ്പുവേലി കെട്ടും. ജയില്‍ വാര്‍ഡന്‍മാരുടെ കുറവാണു മറ്റൊരു ഭീഷണി. 30 വാര്‍ഡന്‍മാര്‍ വേണ്ടിടത്തു 14 ഓളം പേരെ വച്ചാണ് തടവുകാരെ പരിപാലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."