ഗൂഢാലോചനയില്‍ പങ്കില്ലെന്ന് രഹ്‌നയുടെ മൊഴി
കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ മാതാവ് രഹ്‌ന.
കെവിന്‍ വധക്കേസില്‍ കോട്ടയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകാനെത്തിയപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം താന്‍ തലവേദന മൂലം കിടക്കുകയായിരുന്നു. സംഭവം നടന്നതിന്റെ അടുത്തദിവസമാണ് കാര്യങ്ങളറിയുന്നത്. മകന്‍ സാനു ചാക്കോ ഗള്‍ഫില്‍നിന്ന് വന്നകാര്യവും പിന്നീടാണ് താനറിയുന്നത്. തന്റെ മകന്‍ സാനുവും ഭര്‍ത്താവ് ചാക്കോയും ഒരു തെറ്റും ചെയ്തിട്ടില്ല.
ചെയ്തതെല്ലാം നീനുവിനോടുള്ള അമിതസ്‌നേഹം കാരണമാണ്. കെവിനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് തനിക്കറിയില്ല. താന്‍ ഒളിവില്‍പ്പോയില്ലെന്നും നാട്ടില്‍ത്തന്നെയുണ്ടായിരുന്നുവെന്നും രഹ്‌ന പറഞ്ഞു.
കെവിനുമായി അടുപ്പമുണ്ടെന്ന് നീനു പറഞ്ഞിട്ടില്ല. എന്നാല്‍ കോളജില്‍ പോകുന്ന വഴി കെവിന്‍ ശല്യപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞിട്ടുണ്ട്. അതിനുശേഷം കെവിനെ കണ്ട് മകളെ ശല്യപ്പെടുത്തരുതെന്ന് വിലക്കിയിരുന്നു. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നുവെന്ന ആരോപണം ശരിയല്ല. 10ാം ക്ലാസില്‍ പഠിക്കുമ്പോള്‍ നീനുവിനെ ശല്യപ്പെടുത്തിയ ആളെ ട്യൂഷന്‍ സെന്ററില്‍ച്ചെന്ന് വിലക്കിയിരുന്നു.
മകളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. നീനുവിന്റെ 20ാം പിറന്നാളിന് സ്‌കൂട്ടര്‍ വാങ്ങിക്കൊടുത്തിരുന്നു.
മറ്റൊരിക്കല്‍ സ്വര്‍ണമോതിരവും മാലയും വാങ്ങിക്കൊടുത്തു. ഇതൊന്നും ഇപ്പോള്‍ നീനുവിന്റെ കൈയിലില്ലെന്നും രഹ്‌ന പറഞ്ഞു.
കെവിന്റെ വീട്ടില്‍ പോയി മകളെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. നീനുവുമായി സംസാരിച്ചിരുന്നെങ്കില്‍ കല്യാണത്തിന് സമ്മതിക്കുമായിരുന്നു. അവള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തകാര്യം അറിഞ്ഞിരുന്നില്ല. നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു.
ചിലപ്പോള്‍ കുട്ടികളുടെ സ്വഭാവമാണ്. മുറിയില്‍ക്കയറി ആത്മഹത്യാ ഭീഷണിയും മുഴക്കിയിട്ടുണ്ട്. അതറിയാവുന്നതുകൊണ്ടാണ് പോലിസ് സ്‌റ്റേഷനില്‍നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത്. നീനുവിനെ ചികില്‍സയ്ക്കു കൊണ്ടുപോയിട്ടുണ്ടെന്നും രഹ്‌ന പറഞ്ഞു.
രഹ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ഇവരോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. കെവിനെ കൊലപ്പെടുത്തുന്നതിനായി നടത്തിയ ഗൂഢാലോചനയില്‍ രചനയ്ക്കും പങ്കുണ്ടെന്ന് നീനുവും മുഖ്യസാക്ഷിയായ അനീഷും പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."