വൃദ്ധസദനത്തിലേക്ക് മാറ്റാന്‍ നീക്കം; മാതാവ് മകനെ കൊലപ്പെടുത്തി
വാഷിങ്ടണ്‍: വൃദ്ധ സദനത്തിലേക്ക് മാറ്റാനുള്ള ശ്രമത്തെ തുടര്‍ന്ന് 92 കാരിയായ മാതാവ് അന്ന മയ് ബസ്സിങ് 72 കാരനായ മകനെ വെടിവച്ച് കൊന്നു.
അരിസോണയിലെ മരികോപ കൗണ്ടിയില്‍ ഫൗണ്ടേന്‍ ഹില്ലില്‍ ജൂലൈ രണ്ടിനാണ് സംഭവം. അന്ന മയ് ബ്ലസ്സിങ്ങിനെതിരേ പൊലിസ് കൊലപാതകക്കുറ്റം ചുമത്തി.
കുറച്ചു ദിവസമായി മകന് മാതാവിനെ വൃദ്ധ സദനത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. മകന്റെ പേര് പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹം തന്റെ പെണ് സുഹൃത്തുമായി വീട്ടില്‍ കഴിയുന്നതിനിടെയാണ് മാതാവ് വെടിവച്ചത്. വെടിവച്ച് സ്വയം മരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് ബ്ലസിങ് പൊലിസിനോട് പറഞ്ഞു.
മേല്‍കുപ്പായത്തിന്റെ പോക്കറ്റില്‍ രണ്ട് തോക്കുകള്‍ സൂക്ഷിച്ച് മകന്റെ റൂമിലെത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. 1970ല്‍ വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് മകന്റെ പെണ് സുഹൃത്തിനെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും മല്പിടിത്തത്തിലൂടെ അവര്‍ തോക്ക് മുറിയുടെ കോണിലേക്ക് തെറിപ്പിച്ചു. തുടര്‍ന്ന് അടുത്ത തോക്ക് ഉപയോഗിച്ച് വെടിവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."