HOME
DETAILS

നജീബ് റസാഖിന് ജാമ്യം ലഭിച്ചു

  
backup
July 04 2018 | 18:07 PM

%e0%b4%a8%e0%b4%9c%e0%b5%80%e0%b4%ac%e0%b5%8d-%e0%b4%b1%e0%b4%b8%e0%b4%be%e0%b4%96%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf

ക്വലാലംപൂര്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരേ ക്വലാലംപൂര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

നജീബ് റസാഖിനെതിരേ കോടതി കുറ്റം ചുമത്തി അധികാര ദുര്‍വിനിയോഗം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയ്ത. താന്‍ നിരപരാധിയാണെന്ന് നജീബ് റാസാഖ് കോടതിയില്‍ പറഞ്ഞു.
പരമാവധി 20 വര്‍ഷത്തോളം തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് നജീബിനെതിരേ ചുമത്തിയിരിക്കുന്നത്. വിചാരണയുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് മുന്നില്‍ നിരവധി തടിച്ചുകൂടിയിരുന്നു.
മലേഷ്യയിലെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് നജീബിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നജീബ് സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനമായ 1 മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാഡി(1എം.ഡി.ബി)ന് അനുവദിച്ച സര്‍ക്കാര്‍ ഫണ്ടില്‍ വെട്ടിപ്പു നടത്തിയതാണ് കേസ്.
റിമാന്‍ഡ് ഉത്തരവ് നല്‍കിയ ശേഷം നജീബിന്റെ വീട്ടിലെത്തിയാണ് അഴിമതി വിരുദ്ധ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസം മഹാതീര്‍ മുഹമ്മദ് അധികാരത്തിലേറിയതിനു പിറകെ തന്നെ 1എം.ഡി.ബി സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
തുടര്‍ന്ന് നജീബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും വീട്ടിലും നടത്തിയ റെയ്ഡില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു.
റസാഖിന്റെ ഭാര്യയുടെ ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങളും ആഡംബര വസ്തുക്കളുമായിരുന്നു ഇതില്‍ കൂടുതലും. 400ലേറെ ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിക്കുകയും ചെയ്തു.
2009ലാണ് 1 എം.ഡി.ബി സ്ഥാപിക്കപ്പെട്ടത്. സ്ഥാപനവുമായി ബന്ധപ്പെട്ട് ആറോളം രാഷ്ട്രങ്ങളില്‍ അഴിമതി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 1 എം.ഡി.ബിയില്‍നിന്നുള്ള 4.5 ബില്യന്‍ ഡോളര്‍ രൂപ മറ്റ് ഇടപാടുകളിലൂടെ അപഹരിക്കപ്പെട്ടതായി അമേരിക്കയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
1 എം.ഡി.ബിയുടെ കീഴ് സ്ഥാപനമായ എസ്.ആര്‍.സി ഇന്റര്‍നാഷനലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലാണ് ഇപ്പോള്‍ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അകപ്പെട്ടിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  6 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  29 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  39 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago