'ഭയപ്പെടേണ്ട, അവര്‍ ആരോഗ്യവാന്മാരാണ്'
ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമിന്റെ രണ്ടാം വിഡിയോ പുറത്ത്. തങ്ങള്‍ ആരോഗ്യവാന്മാരണെന്ന് അവര്‍ വിഡിയോയിലൂടെ പറയുന്നുണ്ട്. ചിരിച്ച് ഓരോരുത്തരും പരിചയപ്പെടുത്തി. തായ് നേവിയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. ടോര്‍ച്ചുകള്‍ അടിച്ച് രക്ഷാ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് ചുറ്റം ഇരിക്കുന്നുണ്ട്. തായ്‌ലന്‍ഡ് സംസ്‌കാരം അനുസരിച്ച് 'വായ് 'എന്ന് അഭിസംബോധനം ചെയ്ത് കൈകള്‍ കൂപ്പിയാണ് ഓരോരുത്തരും പരിചയപ്പെടുത്തിയത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി. ശാരീരിക ഊര്‍ജം വര്‍ധിപ്പിക്കാന്‍ പവര്‍ ജെല്ലും നല്‍കുന്നുണ്ട്. രണ്ട് നേവ ഡൈവേര്‍സ് കുട്ടികള്‍ക്കൊപ്പം ഗുഹക്കകത്തുണ്ട്. ഒമ്പത് ദിവസമായി ഗുഹക്കകത്ത് കുടുങ്ങിയ ഇവരെ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്.
പത്ത് മീറ്ററോളം ദൂരമുള്ള ഗുഹയുടെ കവാടത്തില്‍ ജലപ്രവാഹത്താലാണ് സന്ദര്‍ശനത്തിനെത്തിയ 12 കുട്ടികളും അവരുടെ കോച്ചും ഗുഹയില്‍ കുടുങ്ങിയത്. ഗുഹയില്‍ നിന്ന് വെള്ളം പൂര്‍ണമായി നീക്കം ചെയ്യാന്‍ നാല് മാസമെടുക്കും. നീന്തല്‍ അറിയാത്തതിനാല്‍ ഇതിന് ശേഷം മാത്രമേ കുട്ടികള്‍ക്ക് പുറത്തെത്താന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കണം.
മഴക്കാലമായതിനാല്‍ വെള്ളം വര്‍ധിക്കുന്നതാണ് രക്ഷാ പ്രവര്‍ത്തനത്തിന് പ്രയാസമുണ്ടാക്കുന്നത്. എന്നാല്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുമെന്ന് തായ്‌ലന്‍ഡ് ഉപപ്രധാനമന്ത്രി പ്രവിത് വോങ്‌സ്വാന്‍ പറഞ്ഞു. സ്‌കൂബ മാസ്‌ക് ഉപയോഗിച്ചുള്ള പരിശീലനം കുട്ടികള്‍ക്ക് ആരംഭിച്ചുവെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. നീന്തല്‍ പഠിച്ചാലും ഇടുങ്ങിയ വഴികളിലൂടെ അവരെ പുറത്തെത്തിക്കല്‍ പ്രയാസമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുട്ടികള്‍ ഇപ്പോള്‍ കഴിയുന്നിടത്തു തന്നെ ആവശ്യമായ ഭക്ഷണവും മറ്റുമെത്തിച്ചു നല്‍കുകയാണ് ഉചിതമെന്ന് യു.എസ് നാഷനല്‍ കേവ് റെസ്‌ക്യു കമ്മിഷന്‍ അംഗം അന്‍മര്‍ മിര്‍സ പറഞ്ഞു. വെള്ളത്തിന്റെ നില താഴുന്നതോടെ പുതിയ വഴി തുറന്നു കിട്ടുന്നതുവരെ ഇങ്ങനെ ചെയ്യുന്നതാണ് ബുദ്ധിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് എതിരഭപ്രായവുമുണ്ട്.
വെള്ളം താഴുന്നത് വരെ കാത്തിരുന്നാല്‍ മഴ വര്‍ധിക്കുകയാണെങ്കില്‍ അത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്ന് റോയല്‍ തായ് നേവിയിലെ ക്യാപ്റ്റന്‍ അകാന്ദ് സുരവന്‍ പറഞ്ഞു. ഗുഹക്കകത്ത് ഫോണ്‍ സ്ഥാപിക്കാന്‍ രക്ഷാ പ്രവര്‍ത്തകന്‍ ശ്രമിക്കുന്നുണ്ട്. കുട്ടികള്‍ക്ക് കുടുംബങ്ങള്‍ക്ക് സംസാരിക്കാനാണ് ഇതൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."