HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം
backup
June 14 2020 | 11:06 AM
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരിച്ചു. മുള്ളി കുപ്പന്‍ കോളനിയില്‍ രജിതയുടേയും രഞ്ജിത്തിന്റേയും 23 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
ജനന സമയത്ത് തൂക്കകുറവുണ്ടായതിനാല്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലായിരുന്നു കുട്ടി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഇതോടെ, അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം ആറ് ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."