അശ്രദ്ധമായ ഡ്രൈവിങ്: ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
കോഴിക്കോട്: സീബ്ര ക്രോസിങ്ങില്‍ അമിത വേഗതയില്‍ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. മാര്‍ച്ച് 22ന് കോഴിക്കോട് അഴിഞ്ഞിലം സീബ്ര ക്രോസിങ്ങിലാണ് പരാതിക്കിടയായ സംഭവം നടന്നത്.
പരാതിക്കാരി റോഡ് മുറിച്ചുകടക്കുന്നതിനു പ്രത്യേകം മാര്‍ക്ക് ചെയ്ത സീബ്ര ക്രോസിങ്ങില്‍ നില്‍ക്കുമ്പോഴാണ് കെ. അജയ് ഓടിച്ചിരുന്ന കെ.എല്‍ 55 ജി 8911 ബസ് അമിതവേഗതയില്‍ വന്നത്. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. വാഹനം പരിശോധിച്ചപ്പോള്‍ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയിലാണ് സര്‍വിസ് നടത്തുന്നതെന്നും കണ്ടെത്തി.
തുടര്‍ന്ന് വാഹനത്തിന്റെ സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതിനു നോട്ടിസ് നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പി.എം ഷബീറിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ പി. രണ്‍ദീപ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ വിപിന്‍ദാസ്, എല്‍ദോസ്, ബിനു എന്നിവരാണ് ബസ് പരിശോധിച്ചത്. പൊതുജനങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ മൊബൈല്‍ നമ്പറില്‍ പരാതി അറിയിക്കാം. ഫോണ്‍: 8281786094.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."