ഖത്തറില്‍ മൂന്നു കൊവിഡ് മരണം: 1186 പേര്‍ക്ക് കൂടി രോഗബാധ
ദോഹ: ഖത്തറില്‍ ഇന്ന് മൂന്നു പേര് കൂടി കൊവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ മരണസംഖ്യ 73 ആയി. 1,186 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,646 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗ ബാധിതരുടെ എണ്ണം 79602 ആയി. 56,898 പേര് രോഗമുക്തരായി.
24 മണിക്കൂറിനിടെ 13 പേരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. 231 പേരാണ് ഇപ്പോള്‍ ഐ.സി.യുവില്‍ ഉള്ളത്. 3,884 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. മൊത്തം ടെസ്റ്റ് ചെയ്തവരുടെ എണ്ണം 2,90,714 ആയി. 22,631 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ 16,000 എന്ന ഹെല്പ്പ്ലൈന് നമ്പറില്‍ ബന്ധപ്പെടുകയോ കൊവിഡ് പരിശോധനാ സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയോ ചെയ്യണം. മുഐതര്‍ ഹെല്‍ത്ത് സെന്റര്‍, റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ ഗറാഫ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് കൊവിഡ് പരിശോധനയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."