പൊന്നാനി താലൂക്കിലെ വിവിധ പദ്ധതികള്‍ക്ക് വീണ്ടും അംഗീകാരം
പൊന്നാനി: സംസ്ഥാന ബജറ്റില്‍ പൊന്നാനിയിലെ വിവിധ പദ്ധതികള്‍ക്കായി വീണ്ടും ഫണ്ട് അനുവദിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഓഫിസ് അറിയിച്ചു .
മൂന്നു ദിവസത്തെ ബജറ്റ് ചര്‍ച്ചക്കു ശേഷം നടന്ന മറുപടി പ്രസംഗത്തിലാണു പൊന്നാനി താലൂക്കിലെ വിവിധ പദ്ധതികള്‍ക്കു വീണ്ടും അംഗീകാരം ലഭിച്ചത് .പൊന്നാനി ഈശ്വരമംഗലത്ത് 10 കോടി രൂപ ചെലവില്‍ നിളാതീരം ഇന്‍ഡോര്‍ സ്റ്റേഡിയം കം സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയും. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ജലസംഭരണത്തിന്റെ ചോര്‍ച്ച തടയുന്നതിനും ആവശ്യമായ തുക എത്രയാണോ അത് അനുവദിക്കും . മണ്ഡലത്തിലെ രണ്ടു ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തുന്ന പദ്ധതി യാഥാര്‍ഥ്യമാക്കും.
മൂക്കുതല ഹൈസ്‌കൂളിന് 10 കോടി രൂപയുടെ പാക്കേജ് പദ്ധതിയും തൃക്കാവ് ഹൈസ്‌കൂളിന് ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ ഹൈടെക് ലാബുകളും അനുവദിക്കും. സ്ഥലം ലഭ്യമാകുന്ന മുറക്കു പൊന്നാനിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫുട്‌ബോള്‍ സ്റ്റേഡിയം പണിയും .സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയ്യാറാക്കിയ ഈശ്വരമംഗലത്തെ നിളാതീരം ഇന്‍ഡോര്‍ സ്റ്റേഡിയത്തിനാണ് 10 കോടി അനുവദിച്ചിട്ടുള്ളത്. നേരത്തേ എംഎല്‍എ, എംപി ,നഗരസഭ എന്നിവയുടെ ഫണ്ട് കൊണ്ടാണു സ്റ്റേഡിയം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും ഇപ്പോള്‍ മുഴുവന്‍ ഫണ്ടും സംസ്ഥാനം തന്നെ വഹിക്കുകയാണ്.
പദ്ധതിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വിമ്മിംഗ് പൂള്‍, ചൈല്‍ഡ് പൂള്‍ , കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് പാര്‍ക്ക് , കബഡി കോര്‍ട്ട് , അത് ലറ്റിക്ക് പരിശീലന ട്രാക്ക് എന്നിവയാണ് നിര്‍മിക്കുക. മലപ്പുറം ജില്ലയെ ഫുട്‌ബോള്‍ ഹബ്ബായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ധനമന്ത്രി അംഗീകരിച്ചു .ജില്ലയിലെ വിവിധ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളെ നവീകരിക്കുകയും പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."