HOME
DETAILS

ദേശമംഗലം പഞ്ചായത്ത് ഭരണസമിതി വാര്‍ഷികം ആഘോഷിച്ചു

  
backup
April 19 2017 | 19:04 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3-2


ദേശമംഗലം: മൂന്നര പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ദേശമംഗലത്ത് അധികാരത്തിലെത്തിയ യു.ഡി.ഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികം മുന്നണിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പഞ്ചായത്ത് അതിര്‍ത്തിയിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള 400 കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തു. വിവിധ മേഖലകളില്‍ മികവിന്റെ പ്രതീകങ്ങളായ ദേശമംഗലം നിവാസികളെ ഉപഹാരം നല്‍കി അനുമോദിച്ചു. ദേശമംഗലം കാളകണ്േഠശ്വരം ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു. കലാപരിപാടികളും നടന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വികസന മുന്നേറ്റ രംഗത്ത് വലിയ കുതിച്ച് ചാട്ടം നടത്താന്‍  പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞതായി പ്രസിഡന്റ് എം.മഞ്ജുള, വൈസ് പ്രസിഡന്റ് കെ.എം സലീം എന്നിവര്‍ അറിയിച്ചു. 43 റോഡുകളുടെ വികസനം യാഥാര്‍ത്ഥ്യമാക്കി വിവിധ കുടിവെള്ള പദ്ധതികള്‍ പണി തീര്‍ത്തു. എസ്.സി ഫണ്ട് നൂറ് ശതമാനവും വിനിയോഗിച്ചു, വിദ്യാര്‍ഥികള്‍ക്ക് ലാപ്പ്‌ടോപ്പ്, വനിതകള്‍ക്ക് കറവപ്പശുവിതരണം എന്നിവ നല്‍കി. മാലിന്യ പ്ലാന്റ് സ്ഥാപിച്ചു. മുഴുവന്‍ കുളങ്ങളും നവീകരിച്ചു. ഭവനരഹിതര്‍ക്ക് വീട് വെക്കാന്‍ ധനസഹായം ഇങ്ങിനെ പോകുന്നു യു.ഡി.എഫ് അവകാശ വാദം. ഒലിച്ചി ഡാം നവീകരണം, മിനി സിവില്‍ സ്റ്റേഷന്‍, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയാണ് രണ്ടാം വര്‍ഷത്തെ പ്രധാന പദ്ധതികള്‍. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വി.ടി ബല്‍റാം എം.എല്‍.എ നിര്‍വഹിച്ചു.
അരി വിതരണം മുസ്‌ലീം ലീഗ് ജില്ലാ ട്രഷറര്‍ എം.പി കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി.എസ് ലക്ഷ്മണന്‍ അധ്യക്ഷനായി. കെ.കെ അലി, പി.ഐ അബ്ദുള്‍ സലാം, ഷെഹീര്‍ ദേശമംഗലം, പി.ഐ ഷാനവാസ്, മുഹമ്മദ് കുട്ടി മാസ്റ്റര്‍, കെ.പ്രേമന്‍, കെ.ആര്‍ സനാതന്‍, കെ.കെ അലി, അജിത കൃഷ്ണന്‍കുട്ടി, റസാഖ് മോന്‍, റഹ്മത്ത് ബീവി, ബീനാ ഗോപന്‍, നിഷ, പി.എം മുസ്തഫ, കെ.എം അബ്ദുള്‍ ഹക്കീം, സയ്യിദ് ഷറഫുദ്ധീന്‍ തങ്ങള്‍, രാജലക്ഷ്മി നീണ്ടൂര്‍, ഷംസാദ്, മഹേഷ് വെളുത്തേടത്ത്, ഷിഹാബ് വറവട്ടൂര്‍, സി.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. നൗഷാദ് ഫൈസി സ്വാഗതവും, പി.ഐ അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  a month ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago