HOME
DETAILS
MAL
ബഹ്റൈനില്‍ രണ്ടു പ്രവാസികള്‍ ഉള്‍പ്പെടെ 4 പേര് കോവിഡ് ബാധിച്ചു മരിച്ചു; പുതിയ 514 രോഗികളില്‍ 281 പ്രവാസികള്‍
backup
June 14 2020 | 19:06 PM
മനാമ : ബഹ്റൈനില്‍ രണ്ടു പ്രവാസികള്‍ ഉള്‍പ്പെടെ നാല് പേര് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 41 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 514 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ ആകെ കൊവിഡ് കേസുകള്‍18,227 ആയി. ഇന്ന് സ്ഥിരീകരിച്ചതില്‍ 281 പേര് വിദേശ പൗരന്മാരാണ്. 230 പേര് ബഹ്റൈന്‍ പൗരന്മാരാണ്.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍കഴിയുന്നത് 5,368 പേരാണ്. 18 പേര്തീവ്രപരിചരണ വിഭാഗത്തിലാണ്.അതേസമയം, 628 പേര്‍കൂടി ഇന്ന് പുതുതായി രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത് 12,818 കേസുകളാണ്. 418413 പേര് ഇതുവരെ കോവിഡ് ടെസ്റ്റിന് വിധേയമായതായും മന്ത്രാലയം അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."