പ്രചാരണരംഗത്ത് സജീവമായി സ്ഥാനാര്‍ഥികള്‍
കാസര്‍കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇന്നലെ രാവിലെ മംഗളൂരുവില്‍ രൂപത ബിഷപ്പ് ഡോ. പീറ്റര്‍ പോള്‍ സെല്‍ദാനയെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയാണ് പര്യടനം തുടങ്ങിയത്. തുടര്‍ന്ന് ചെങ്കള ചേരൂര്‍ ഇത്തിഹാദുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളിലെ സ്‌കൂള്‍ വാര്‍ഷികോത്സവത്തിനിടെ അധ്യാപകരോടും രക്ഷിതാക്കളോടും വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് പൈക്ക ശ്രീ പൂമാണി കിന്നി മാണി ക്ഷേത്രോത്സവത്തില്‍ സംബന്ധിച്ച് അനുഗ്രഹം തേടി. ബോവിക്കാനത്ത് സംഘടിപ്പിച്ച യു.ഡി.എഫ് മുളിയാര്‍ കണ്‍വന്‍ഷനില്‍ സംബന്ധിച്ച ശേഷം കുണ്ടംകുഴയില്‍ സംഘടിപ്പിച്ച ബേഡടുക്ക മണ്ഡലം യു.ഡി.എഫ് കണ്‍വന്‍ഷ നിലും സംബന്ധിച്ചു. ബേഡകത്തേക്ക് പോകുന്ന വഴിമധ്യേ തൊഴിലുറപ്പ് തൊഴിലാളികളോടും കുടുംബ ശ്രീ പ്രവര്‍ത്തകരോടും വോട്ടുകള്‍ അഭ്യര്‍ഥിച്ചു. ബസില്‍ കയറി യാത്രക്കാരോടും വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചെര്‍ക്കളയില്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പമുള്ള തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനായിരുന്നു. പിന്നീട് ചെര്‍ക്കള ടൗണില്‍ വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോറിക്ഷ തൊഴിലാളികളോടും വോട്ട് അഭ്യര്‍ഥിച്ച ശേഷം ഇന്നലത്തെ പര്യടനം പൂര്‍ത്തിയാക്കി.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ മടിക്കൈയില്‍ ആണ് ഇന്നലെ പ്രചാരണം നടത്തിയത്. പുതുക്കൈയില്‍ നിന്നാരംഭിച്ച് ബങ്കളത്താണ് പര്യടനം സമാപിച്ചത്.
കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും പര്യടനം നടത്തി. പുതുക്കൈ,കൂലോം റോഡ്, തീയ്യര്‍പാലം, പരപ്പ,ബിരിക്കുളം ഭാഗങ്ങളിലും സതീഷ് ചന്ദ്രന്‍ പര്യടനം നടത്തി.
മഞ്ചേശ്വരം: ബജ കുഡ്‌ലു ശ്രീ മഹാലിംഗേശ്വര ക്ഷേത്ര സന്നിധിയിലെത്തി ദര്‍ശനം നടത്തിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍ മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. ടി.ആര്‍.കെ ഭട്ടിന്റെ വസതിയിലെത്തി അദ്ദേഹം അനുഗ്രഹം തേടി. മഹാലിംഗേശ്വര ക്ഷേത്രത്തിലെത്തിയ രവിശ തന്ത്രിയെ ക്ഷേത്ര മേല്‍ശാന്തി വിഷ്ണു നാവ്ട, ട്രസ്റ്റി കൃഷ്ണ ഷാന്‍ ബോഗ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മഞ്ചേശ്വരം മണ്ഡലംതല ണ്ടഎന്‍.ഡണ്ടണ്ടണ്ടിണ്ടണ്ട.ണ്ടണ്ടഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം അദ്ദേഹം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."