HOME
DETAILS
MAL
കാപ്പിമലയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
backup
July 05 2018 | 05:07 AM
ആലക്കോട് (കണ്ണൂര്‍): കാപ്പിമലയില്‍ വീട്ടമ്മ ഷോക്കേറ്റു മരിച്ചു. ഫര്‍ലോംഗ് കര ആദിവാസി കോളനിയിലെ കണ്ണാ കാര്‍ത്ത്യായനി (48) യാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. വൈതല്‍ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ കാട് വെട്ടിതെളിക്കുന്നതിനിടെയായിരുന്നു അപകടം. വന്യമൃഗങ്ങളെ നേരിടുന്നതിന് സ്ഥാപിച്ച കമ്പിവേലിയില്‍ നിന്നാണ് ഷോക്കേറ്റത്.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വൈദ്യുതി വകുപ്പിന്റെ അനുമതിപോലുമില്ലാതെ അനധികൃതമായാണ് വൈദ്യുതി ചോര്‍ത്തിയതെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."