കെ. സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു
മട്ടന്നൂര്‍: യു.ഡി.എഫ് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മട്ടന്നൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി. കൂടാളി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളുമാണു നശിപ്പിക്കപ്പെട്ടത്. കൂടാളി ആശുപത്രി പരിസരത്ത് സ്ഥാപിച്ച രണ്ടു ബോര്‍ഡുകളും പട്ടാന്നൂര്‍ നിടുകുളത്ത് സ്ഥാപിച്ച നാലു ബോര്‍ഡുകളും പാളാട് പ്രദേശത്ത് പതിച്ച നിരവധി പോസ്റ്ററുകളുമാണു നശിപ്പിക്കപ്പെട്ടത്. ഇതിനു പിന്നില്‍ സി.പി.എം ആണെന്നും തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍കണ്ടാണ് ഇത്തരം അക്രമങ്ങളെന്നും കോണ്‍ഗ്രസ് നേതാക്കളായ പി.വി ഹരിദാസ്, കെ.സി ബൈജു തുടങ്ങിയവര്‍ പറഞ്ഞു. യു.ഡി.എഫ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ യു.ഡി.എഫ് മട്ടന്നൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. ചന്ദ്രന് തില്ലങ്കേരി, ഇ.പി ഷംസുദ്ദീന്, വി.ആര് ഭാസ്കരന്, എന്‍.സി സുമോദ് സംസാരിച്ചു. സംഭവത്തില്‍ മട്ടന്നൂര്‍ പൊലിസില്‍ പരാതി നല്കി. തെരഞ്ഞെടുപ്പ് കമ്മിഷന്, ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്കു പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."