വൈക്കം റോഡില്‍ സ്റ്റോപ്പ് ലഭിച്ചത് പോരാട്ടത്തിന്റെ വിജയമെന്ന്
കടുത്തുരുത്തി: പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസിനു വൈക്കം റോഡില്‍ സ്റ്റോപ്പ് അനുവദിച്ചത് പോരാട്ടത്തിന്റെ വിജയമാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വൈക്കം റോഡില്‍ ട്രയിന്‍ സ്റ്റോപ്പ് അനുവദിച്ചതിന് ആഹ്ലാദസൂചകമായി നാട്ടുകാരും റെയില്‍വേ പാസഞ്ചേഴ്സും നടത്തിയ വിജയപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.
സ്റ്റോപ്പ് കിട്ടാത്തതില്‍ പ്രതിഷേധ സൂചകമായി സമരം ചെയ്യാന്‍ അതിരാവിലെ മുതല്‍ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന നാട്ടുകാരും യാത്രക്കാരും സമരപരിപാടികള്‍ അവസാനിപ്പിച്ച് സ്റ്റോപ്പ് ലഭിച്ചതിന്റെ ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു. വൈക്കം റോഡില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പി.വി സുനില്‍, ജോണ്‍ നീലംപറമ്പില്‍,പ്രസിഡന്റ് കെ.ജെ പോള്‍ മാന്‍വെട്ടം, ഫാ. ജോണ്‍ പുതുവ, കെ.യു വര്‍ഗീസ്, പി.എം മാത്യു,ബേബി തൊണ്ടാംകുഴി, ജോസ് പുത്തന്‍കാലാ, സ്റ്റീഫന്‍ പാറാവേലി, മധു എബ്രഹാം, എം.ഐ ശശിധരന് ആരിപ്പള്ളില്, ലൂക്കോസ് മാക്കിയില്‍, സുനു ജോര്‍ജ്ജ്, തോമസ് മുണ്ടുവേലി, ലൂക്കാച്ചന് മംഗളായിപ്പറമ്പില്, കുരുവിള ആഗസ്തി, സാബു കുന്നേല്‍, ബിജു ചിറ്റേത്ത്, സിനി ആല്‍ബര്‍ട്ട്, തോമസ് വെട്ടുകുഴി, വി.ഡി.ജോണ്‍, ശശി പി.കെ., സാജന് പൂവക്കോട്ടില്‍, നയന ബിജു, ജെസ്സി കുര്യന്, ലാലി സിറിയക്, രത്നകുമാരി, ജോണി ഒറവുങ്കര, സജി കുറിച്ചിയില്‍, സ്റ്റീഫന്‍ നാലുകണ്ടം, ജെറി കീഴങ്ങാട്ട്, പ്രശാന്ത് കെ.പി., നോബി മുണ്ടയ്ക്കന്, തങ്കച്ചന് പാറയില്‍, കൃഷ്ണന് ആപ്പാഞ്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."