'സ്റ്റോപ്പ് അനുവദിച്ചത് കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലം'
കോട്ടയം : പാലരുവി എക്‌സ്പ്രസിന് കൂടുതല്‍ സ്റ്റോപ്പ് അനുവദിച്ചത് കേന്ദ്രറയില്‍വെ മന്ത്രി സുരേഷ് പ്രഭുവുമായും റെയില്‍വെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പബ്ലിക് ഗ്രിവന്‍സസ് ആനന്ദ് സ്വരൂപുമായും നടത്തിയ ചര്‍ച്ചകളുടെ ഫലമായാണെന്ന് ജോസ് കെ മാണി എം.പി. ചര്‍ച്ചകളുടെ ഫലമായി മണ്ഡലത്തിലെ കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാത്രി വൈകി ഉത്തരവായി. ഇതോടെയാണ് ട്രെയിന്‍ തടയാനുള്ള സമരം സ്വീകരണ സമ്മേളനമാക്കി മാറ്റാന്‍ തീരുമാനിച്ചത്.
ഇരട്ടപ്പാത പൂര്‍ത്തിയാകാത്തതാണ് എറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കാതിരുന്നതെന്നാണ് റെയില്‍വെ പറയുന്നത്. എന്നാല്‍ ജില്ലയിലെ പ്രധാന സ്റ്റേഷനായ എറ്റുമാനൂരില്‍ കൂടി അടിയന്തിരമായി സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി റയില്‍വെ മന്ത്രാലത്തിന് സന്ദേശം അയച്ചു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായതായും ജോസ് കെ.മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."