മോദി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി
പയ്യന്നൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും അഞ്ചുവര്‍ഷം രാജ്യം ഭരിച്ച മോദിയും ബി.ജെ.പിയും രാജ്യത്തെ വിഭജിക്കാനും ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കാനുമാണ് ശ്രമിച്ചതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് പയ്യന്നൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ജീവന്മരണ പോരാട്ടമായാണ് കാണുന്നത്. മോദിയെ ഭരണത്തില്‍നിന്ന് താഴെ ഇറക്കി മാത്രമേ ജനാധിപത്യ ശക്തികള്‍ക്ക് വിശ്രമമുള്ളൂ. പിണറായി സര്‍ക്കാരിന്റെ കൊലപാതക രാഷ്ടീയത്തിനെതിരേയുള്ള വിധിയെഴുത്തു കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. വി.കെ.പി ഇസ്മാഈല്‍ അധ്യക്ഷനായി. എം. നാരായണന് കുട്ടി, ജി. രതികുമാര്‍, എം.കെ രാജന്, എസ്.എ ഷുക്കൂര്‍ ഹാജി, ഡി.കെ ഗോപിനാഥ്, റഷീദ് കവായി, ബി. സജിത് ലാല്‍, കെ.വി കൃഷ്ണന്, കെ.കെ സുരേഷ് കുമാര്‍, എം. അബ്ദുല്ല, വി.സി നാരായണന്, കെ.കെ ഫല്ഗുനന്, കെ. ജയരാജ്, പ്രശാന്ത് കോറോം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."