HOME
DETAILS
MAL
പ്രായപൂര്‍ത്തിയാവാത്ത സഹോദരന് പീഡിപ്പിച്ചു; എട്ടുവയസുകാരി ഗുരുതരാവസ്ഥയില്‍
backup
July 05 2018 | 06:07 AM
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത സഹോദരന് എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗറിലാണ് സംഭവം.
അമിത രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെക്കുറിച്ച് ആശുപത്രി അധികൃതരാണ് പൊലിസില്‍ പരാതി നല്‍കിയത്.
കൗണ്‍സിലിങിനിടെ, മാതാപിതാക്കള്‍ പുറത്തുപോയപ്പോള്‍ തന്റെ സഹോദരനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.
മാതാപിതാക്കള്‍ തിരികെയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കുട്ടിയെ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. സഹോദരനെ പൊലിസ് പിടികൂടിയിട്ടുണ്ട്.
ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലീവാള് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."