അങ്ങാടിപ്പുറത്തെ ഹൈമാസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചില്ല
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തുകാര്‍ക്ക് ലഭിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇതുവരെ തിരി തെളിഞ്ഞില്ല. രാത്രി കാലമായാല്‍ അങ്ങാടിപ്പുറം ടൗണ്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെ. പുലര്‍ച്ചെയുള്ള സവാരിക്കാരുടെ നടത്തം മുതല്‍ ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കുമുള്ള കാല്‍നട യാത്രക്കാര്‍ വരെ ഇതുവഴിയാണു കടന്നു പോകുന്നത്.
പ്രദേശത്തു തെരുവു നായ ശല്യവും രൂക്ഷമാണ്. അങ്ങാടിപ്പുറം തളി ജങ്ഷനില്‍ ഒരു വര്‍ഷത്തോളമായി ഹൈമാസ്റ്റ് ലൈറ്റിന്റെ കാലുകള്‍ റോഡരികില്‍ കിടന്നു നശിക്കുന്നതായി സുപ്രഭാതം വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നു രണ്ടു മാസങ്ങള്‍ക്കു മുന്‍പാണു ഹൈമാസ്റ്റ് ലൈറ്റ് ഉയര്‍ന്നത്. വൈദ്യുതി കണക്ഷന് ലഭിക്കാത്തതായിരുന്നു പ്രവര്ത്തനസജ്ജമാകാതിരുന്നതിനു കാരണം. എന്നാല്‍ കെ.എസ്.ഇ.ബി അധികൃതര്‍ രണ്ടാഴ്ചകള്‍ക്കു മുന്‍പു വൈദ്യുതി കണക്ഷനും നല്കി. മങ്കട മണ്ഡലം എംഎല്.എ ടി.എ അഹമ്മദ് കബീറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
ഇതിനോടകം മണ്ഡലത്തില്‍ സ്ഥാപിച്ച മിക്ക ഹൈമാസ്റ്റ് ലൈറ്റുകളും തിരി തെളിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."