തെരഞ്ഞെടുപ്പ് ജോലികളുടെ തിരക്കിലേക്ക് അധ്യാപകര്‍; കുട്ടികള്‍ക്ക് വേനലവധിക്കാലവും
പട്ടാമ്പി: പരീക്ഷകള്‍ ഇന്ന് അവസാനിക്കുന്നതോടെ വാര്‍ഷികാഘോഷങ്ങളും യാത്രയപ്പുകളും നടത്തി വേനലവധിക്കാലത്തേക്ക് പ്രവേശിക്കുകയാണ് വിദ്യാലയങ്ങള്‍. പ്രളയ ഓര്‍മകളുടെ അധ്യയനവര്‍ഷമാണ് ഇത്തവണ കടന്ന് പോയത്. അത് കൊണ്ട് തന്നെ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി വന്നതും ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ചതും വിദ്യാര്‍ഥികള്‍ക്ക് പുതുപാഠങ്ങളായി. സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ വേനലവധിക്കാലത്തെ മൈതാനങ്ങളില്‍ കുട്ടികളുടെ കളികളില്‍ കുറവ് വന്നെങ്കിലും ക്ലബുകളുടെ നേതൃത്വത്തില്‍ പരിശീലന പരിപാടികള്‍ നടക്കുന്നുണ്ട്.
അതേസമയം കുട്ടികളോടപ്പം ചെലവഴിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും ഇത്തവണ വേനലവധിക്കാലത്തെ തെരഞ്ഞെടുപ്പ് ജോലികള്‍ തടസമാവുകയും ചെയ്യും. വിവിധ ജില്ലകളില്‍ നിന്നായി വിവിധ ഓഫിസുകളിലും സ്‌കൂളുകളിലും ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും വേനലവധി തെരഞ്ഞെടുപ്പ് ജോലികളിലായതിനാല്‍ സ്വദേശത്തേക്ക് മടങ്ങാനും സാധിക്കില്ല. ഏപ്രില്‍ അവസാനവാരത്തോടെ തെരഞ്ഞെടുപ്പ് ജോലികള്‍ അവസാനിക്കുമെങ്കിലും അധ്യാപകര്‍ക്ക് പരിശീലന ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അവധിയില്ലാത്ത വേനലവധിയാണ് ഇത്തവണ ഉദ്യോഗസ്ഥര്‍ക്ക് വന്നെത്തിയിരിക്കുന്നത്.
പോളിങ് ഓഫിസര്‍മാരായും നോഡല്‍ ഓഫിസര്‍മാരായും മറ്റു അനുബന്ധ ജോലികള്‍ക്കുമായി ചുമതലകള്‍ അതാത് ഓഫിസ് മേധാവികളുടെ നേതൃത്വത്തില്‍ തകൃതിയായി നടക്കുകയാണ്. മെയ് ആദ്യവാരങ്ങളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു മൂല്യനിര്‍ണയ ക്യാംപുകളും നടക്കുമെന്നും അധ്യാപകര്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ രണ്ടാംവാരത്തോടെ മദ്‌റസകളില്‍ പൊതുപരീക്ഷകള്‍ ആരംഭിക്കും. മൂന്നാംവാരത്തോടെ മറ്റു ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളും നടക്കുന്നതോടെ കുട്ടികള്‍ക്ക് റംസാന്‍ അവധിയും വന്നെത്തുന്നത് വേനലവധിയിലാണ്.
എന്നാല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി സ്വകാര്യ കംപ്യൂട്ടര്‍, സ്‌പോക്കണ്‍ ഇംഗ്ലിഷ്, എന്‍ട്രന്‍സ് കോച്ചിങ്്് തുടങ്ങിയ വെക്കേഷന്‍ വേനലവധിക്കാല ക്യാംപുകളും നടക്കുന്നുണ്ട്്. വോട്ടടുപ്പും തുടര്‍ന്ന് വരുന്ന തെരഞ്ഞെടുപ്പ് ഫലവും കൂടി റമദാന്‍ അവധിയും മധ്യവേനലവധിയുടെയും ഇടയിലായതിനാല്‍ മുതിര്‍ന്നവരോടപ്പം കുട്ടികളും തെരഞ്ഞെടുപ്പ് ചൂടുകളുടെ വാര്‍ത്തകളിലേക്ക് വഴിമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."