അയത്തിലും പരിസരത്തും ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി
കൊട്ടിയം: ഡങ്കിപ്പനി വ്യാപകമായ അയത്തിലും പരിസരത്തും ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി. ഡങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളെ ഇല്ലാതാക്കാനുള്ള നടപടികളുമായാണ് അധികൃതര്‍ എത്തിയത്. കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സഹായിക്കുന്ന തരത്തില്‍ ടയറുകള്‍ വച്ചിരുന്ന കടക്ക് ആരോഗ്യവകുപ്പ് അധികുതര്‍ നോട്ടീസ് നല്‍കി. ഡെങ്കിപ്പനി വ്യാപകമായ അയത്തില്‍ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ വീടുകളും പരിസരവും സംഘം സന്ദര്‍ശിച്ചു. കൊതുകുകള്‍ ഉണ്ടാകുന്ന തരത്തിലുള്ള വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് വീട്ടമ്മമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീടുകളിലെ ഫ്രിഡ്ജുകളിലും പരിശോധന നടത്തി.
ഫ്രിഡ്ജുകള്‍ക്കു പുറകില്‍ അഴുക്കുവെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. ഫോഗിംഗ് അടക്കമുള്ള നടപടികളുമായാണ് സംഘമെത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫിസ്, വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ്, സി.എച്ച്.സി പാലത്തറ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘമാണ് ഡങ്കിപ്പനി ബാധിത പ്രദേശമായ അയത്തില്‍ ഭാഗത്ത് പരിശോധനക്കെത്തിയത്. ജില്ലാ മലേറിയാ ഓഫിസര്‍ സുരേഷ്, ബയോളജിസ്റ്റ് സജു തേര്‍ഡ്, പാലത്തറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.കെ.മുഹമ്മദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കൊതുകുകളുടെ ഉറവിടനശീകരണത്തിലൂടെ ഡങ്കിപ്പനി തടയുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."