പാക്കടപ്പുറായക്ക് ആറുപതിറ്റാണ്ട് വിദ്യാവെളിച്ചം പകര്‍ന്ന് മൊല്ലാക്ക
വേങ്ങര: ഒരു ദേശത്തിനു ആറുപതിറ്റാണ്ടു മതവിജ്ഞാനത്തിന്റെ വെളിച്ചം പകരാന്കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് നെടുമ്പള്ളി മുഹമ്മദ് മൊല്ലയെന്ന മൊല്ലാക്ക. പാക്കടപ്പുറായ ഇര്‍ഷാദുല്‍ ഇസ്ലാം മദ്റസയില്‍ 1960 മുതല്‍ കര്‍മനിരതനായ അദ്ദേഹത്തിനു ഇപ്പോഴും യുവത്വത്തിന്റെ ചുറുചുറുക്കാണ്.
സമസ്തയുടെ 535ാം നമ്പര്‍ അംഗീകാരത്തോടെ മദ്റസ സ്ഥാപിച്ച് മൂന്നാം വര്‍ഷം തന്റെ പിതാവ് മൊയ്തീന് മൊല്ലയുടെ അസുഖത്തെ തുടര്‍ന്നാണ് മൊല്ലാക്ക അധ്യാപനവൃത്തിയിലെത്തുന്നത്. ഒരേ മദ്റസയില്‍ 56 വര്‍ഷം സ്തുത്യര്‍ഹ സേവനം ചെയ്തതിനു സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 12 രൂപയില്‍ തുടങ്ങിയ വേതനത്തില്‍ പൂര്‍ണ സംതൃപ്തിയോടെ പാക്കടപ്പുറായ ദേശത്തെ മുഴുവന്‍ പേര്‍ക്കും വെളിച്ചം നല്കിയ ധന്യതയിലാണ് മൊല്ലാക്ക.
ഇന്ന് പ്രവേശനോത്സവ നാളില്‍ പുതുതലമുറയിലെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാന്‍ മദ്റസയുടെ ചവിട്ടുപടികള്‍ കയറുമ്പോള്‍ കൈ പിടിക്കുവാന്‍ മൊല്ലാക്കയുമുണ്ട്; തലമുറകള്‍ക്കു നല്കിയ സ്നേഹം പങ്കുവെച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."