ആഹ്ലാദത്തോടെ കര്‍ഷകര്‍
തിരൂരങ്ങാടി: കുണ്ടൂര്‍ തോട് നവീകരണത്തിന് 15 കോടി രൂപ അനുവദിച്ചതില്‍ വലിയ അഹ്ലാദത്തിലാണ് പ്രദേശത്തെ കര്‍ഷകര്‍. ആറ് പതിറ്റാണ്ടുകാലത്തെ പ്രദേശവാസികളുടെ ആവശ്യമാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ പരിഹരിക്കപ്പെടുന്നത്. തിരൂരങ്ങാടി താലൂക്കിന്റെ നെല്ലറയായ വെഞ്ചാലി, ചെറുമുക്ക്, കണ്ടൂര്‍, അത്താണി, കൊടിഞ്ഞി പാടശേഖരങ്ങളിലെ കര്‍ഷകരാണ് ഈ ബജറ്റിലെ പ്രഖ്യാപനത്തില്‍ വലിയ ആഹ്ലാദത്തിലുള്ളത്. ഈ പാടശേഖരങ്ങളില്‍ ഒരു തുണ്ട് ഭൂമി പോലും കൃഷിയിറക്കാത്തതായി ഇല്ല. ഇവയെല്ലാം പൂര്‍ണമായും തരിശ്ശ്‌രഹിത പാടശേഖരങ്ങളാണ്.
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ വെഞ്ചാലി മുതല്‍ കുണ്ടൂര്‍ മൂലക്കല്‍ വരെ അഞ്ച് കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ് കുണ്ടൂര്‍ തോട്. വെഞ്ചാലി, കുണ്ടൂര്‍, കൊടിഞ്ഞി, ചെറുമുക്ക്, അത്താണി പാടശേഖരങ്ങളിലേ കൃഷിക്കാര്‍ക്കും പ്രദേശവാസികള്‍ക്ക് ശുദ്ധജലത്തിനും ഏറ്റവും പ്രയോജനം ചെയ്യുന്നതാണ് കുണ്ടൂര്‍ തോട്. കുണ്ടൂര്‍ തോട് നവീകരിക്കുന്നതോടെ ഈ പ്രദേശങ്ങളിലെ ആയിരത്തിലധികം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും.
ഈ പ്രദേശങ്ങളിലെ രണ്ടായിരത്തോളം ഹെക്ടര്‍ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നത് തിരൂരങ്ങാടി പഞ്ചായത്തിലെ ചോര്‍പ്പെട്ടി, വെഞ്ചാലി പമ്പ് ഹൗസില്‍ നിന്നാണ്. ഈ പമ്പ് ഹൗസുകളിലെ വെള്ളം രണ്ട് കിലോമീറ്ററോളം പ്രധാനകനാലിലൂടെ ഒഴുകി വെഞ്ചാലിയില്‍ വച്ച് വെഞ്ചാലി, കുണ്ടൂര്‍ പാടശേഖരങ്ങളിലേക്ക് രണ്ടായി തിരിയുകയാണ്.
ഈ ബ്രാഞ്ച് കനാലിലൂടെ ഏകദേശം മൂന്നര കിലോമീറ്ററോളം കടന്നു വേണം വെള്ളം കുണ്ടൂര്‍, ചെറുമുക്ക്, അത്താണി പാടശേഖരത്തിലെത്താന്‍. ഇത് ഇവിടത്തെ കര്‍ഷകര്‍ക്ക് വലിയ പ്രയാസമാണ് ശൃഷ്ടിക്കുന്നത്. ഇതിന് പരിഹാരമായി കുണ്ടൂര്‍, കൊടിഞ്ഞി, ചെറുമുക്ക്, അത്താണി പാടശേഖരങ്ങളിലെ കര്‍ഷകര്‍ ആശ്രയിക്കുന്നത് കുണ്ടൂര്‍ തോടിനെയാണ്.
കുണ്ടൂര്‍ തോട് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിക്കുകയും കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."