ജി.വി രാജ സ്കൂളിലെ പ്രിന്‍സിപ്പലിനെ മാറ്റി
തിരുവനന്തപുരം: ജി.വി.രാജ സ്കൂളിലെ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കാണ് പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീപിനെ മാറ്റിയത്. സ്കൂളില്‍ അടിക്കടിയുണ്ടാവുന്ന ഭക്ഷ്യവിഷബാധ ആസൂത്രിതമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് മാറ്റം. കഴിഞ്ഞ ദിവസമാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജൂണിലാണ് അറുപതോളം കുട്ടികള്‍ക്ക് ഇവിടെ ഭക്ഷ്യ വിഷബാധയുണ്ടാവുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം പോലും നല്‍കിയില്ലെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. രോഗബാധിതരായ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാതെ സ്കൂള്‍ അധികൃതര്‍ സംഭവം മറച്ചുവെച്ചതായി പരാതി ഉയര്‍ന്നു. വിവരം പുറത്തറിയാതിരിക്കാന്‍ കുട്ടികളെ പൂട്ടിയിട്ടു. രക്തം ഛര്‍ദിച്ച രണ്ടു കുട്ടികളെ വളരെ വൈകിയാണ് പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റിയതെന്നും പരാതിയുണ്ടായിരുന്നു.
നേരത്തെയും ഇവിടെ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."