വികസനത്തിന്റെ പച്ചക്കൊടി കാത്ത് കോട്ടക്കടവിലെ വിനോദസഞ്ചാര കേന്ദ്രം
വള്ളിക്കുന്ന്: കോട്ടക്കടവ് പാലത്തിന് സമീപമുള്ള വിനോദ സഞ്ചാരകേന്ദ്രം എന്ന് പ്രയോജനപ്പെടുത്താനാകുമെന്ന് ഇനിയും വ്യക്തമല്ല. കോട്ടക്കടവ് പാലത്തിന് സമീപത്തെ 75 സെന്റ് ഭൂമി വിനോദസഞ്ചാര വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് കെ.ടി.ഡി.സിക്ക് കൈമാറിയിട്ട് ഒന്നര പതിറ്റാണ്ടായിട്ടും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇതുവരെ കാര്യക്ഷമമല്ല.
എന്നാല്‍ ഇതിനിടെ വിവിധ അവസരങ്ങളില്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നവീകരണാര്ഥം ബോട്ട്, ബോട്ട് ജെട്ടി, ബോട്ട് ഷെല്‍ട്ടര്‍ തുടങ്ങിയവക്ക് ലക്ഷങ്ങള്‍ പൊടിപൊടിച്ചിട്ടുണ്ട്. ഇതൊന്നും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനായിട്ടില്ല.
കേന്ദ്രം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഇന്ന് നാമാവിശേഷമാണ്. കോട്ടക്കടവ്-അത്താണിക്കല്‍ റോസില്‍ നിന്നു വിനോദ കേന്ദ്രത്തിലെത്താന്‍ സ്ഥാപിച്ച മരപ്പാലവും അന്ത്യശ്വാസം വലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."