പ്ലാസ്റ്റിക് സംഭരണ കേന്ദ്രമായി പഞ്ചായത്ത് കെട്ടിടം; പരാതി പറഞ്ഞിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍
പനമരം: മാതോത്ത് പൊയിലിനടുത്ത് കാക്കത്തോട് പഞ്ചായത്ത് സ്ഥലത്തെ പ്ലാസ്റ്റിക് സംഭരണം പരിസരവാസികള്‍ക്ക് ദുരിതമാകുന്നതായി ആക്ഷേപം. പ്ലാസ്റ്റിക്കിന്റെ വന്‍ ശേഖരമാണ് ഇവിടെയുള്ളത്. നായ്ക്കള്‍ പ്ലാസ്റ്റിക് കടിച്ചു വലിക്കുന്നതും ഇവിടെ പതിവായിരിക്കുകയാണ്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബശ്രീകള്‍ മുഖേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് കാക്കത്തോടുള്ള പഴയ മാലിന്യകേന്ദ്രത്തില്‍ എത്തിക്കുന്നത്.
ചാക്കുകളിലാക്കിയും അല്ലാതെയു കൊണ്ടിടുന്ന പ്ലാസ്റ്റിക്കുകള്‍ ഇവിടെ കുന്നുകൂടിക്കിടക്കുകയാണ്. തെരുവ് നായ്ക്കള്‍ ചാക്കുകള്‍ കടിച്ചു പറിക്കുന്നതാണ് പ്ലാസ്റ്റികുകള്‍ പലയിടത്തേക്കും വ്യാപിക്കാന്‍ കാരണം.
ചിലപ്പോഴൊക്കെ ഇത് കത്തിക്കാറുണ്ടെന്നും പരിസരവാസികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിച്ചിട്ടും നടപടി എടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."