HOME
DETAILS
MAL
ഹൈക്കോടതി തടഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതായി പരാതി
backup
July 14 2016 | 00:07 AM
തലശ്ശേരി: പാനൂര്‍ നഗരസഭയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ജ്വല്ലറി കെട്ടിട നവീകരണം നടക്കുന്നതായി ജനകീയ സമിതി ജന.സെക്രട്ടറി ഇ മനീഷും വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ ചാത്തുക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പാനൂരിലെ ശശീന്ദ്ര ജ്വല്ലറിയുടെ കെട്ടിട നവീകരണമാണ് ഹൈക്കോടതി അനധികൃത നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും നിര്‍ത്തിവെക്കാത്തതെന്ന് ജനകീയ സമിതി നേതാക്കള്‍ പറഞ്ഞു. പാനൂര്‍ ടൗണിലെ റവന്യൂഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങളുടെ പട്ടികയിലാണ് ഈ ജ്വല്ലറിയെന്ന് കണ്ടെത്തിയിരുന്നു. ഈ കെട്ടിടത്തില്‍ കുറച്ച് ദിവസങ്ങളായി അകത്തും പുറത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. നഗരസഭാ ചെയര്‍മാന്റെയും നഗരസഭാ സെക്രട്ടറിയുടെയും സഹകരണത്തോടെയാണ് അനധികൃത പ്രവര്‍ത്തി നടക്കുന്നതെന്നും ജനകീയ സമിതി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."