HOME
DETAILS
MAL
സംസ്കരണ പ്ലാന്റില്‍ കോഴിമാലിന്യം എത്തിക്കണം; ആസൂത്രണ സമിതി
backup
July 05 2018 | 07:07 AM
കണ്ണൂര്‍: പാപ്പിനിശ്ശേരി ചുങ്കത്ത് കോഴിമാലിന്യ സംസ്കരണത്തിനായി ആരംഭിച്ച റെന്ററിങ് പ്ലാന്റിലേക്ക് കോഴി മാലിന്യമെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ കോഴിക്കടക്കാരുമായും കരാറുണ്ടാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതിയോഗം നിര്‍ദേശം നല്കി. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ കോര്പറേഷന്, ആന്തൂര്‍, തളിപ്പറമ്പ് മുനിസിപ്പാലിറ്റികള്‍, അഴീക്കോട്, നാറാത്ത്, ചിറക്കല്‍, മുണ്ടേരി, മയ്യില്‍, കല്യാശ്ശേരി, ചെറുകുന്ന്, കണ്ണപുരം, ഏഴോം, മാട്ടൂല്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ കോഴിക്കടക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് കോഴിമാലിന്യം പ്ലാന്റിന് നല്‍കണമെന്ന
കരാറുണ്ടാക്കണമെന്നുകലക്ടര് മീര്‍ മുഹമ്മദലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."