നിധിയുണ്ട്, വരുമാനമില്ല; പദ്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന്റെ സഹായം തേടും
തിരുവനന്തപുരം: നിലവറകള്‍ക്കുള്ളില്‍ കോടികളുടെ നിധി സൂക്ഷിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ചതിനാല്‍ പ്രതിസന്ധി നേരിട്ട് പദ്മനാഭസ്വാമി ക്ഷേത്രം. സഹായത്തിനായി തിരുവിതാംകൂര്‍ രാജകുടുംബത്തെ സമീപിക്കാനാണ് തീരുമാനം. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനും മറ്റും പ്രതിമാസം ഒന്നരക്കോടിയോളം രൂപയാണ് വേണ്ടിവരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഭക്തരെ പ്രവേശിപ്പിക്കാതായതോടെ വരുമാനം ഇടിഞ്ഞു.
നേരത്തെയുണ്ടായിരുന്ന നീക്കിയിരുപ്പ് തുക ഉപയോഗിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്ന് ക്ഷേത്രം ഭരണസമിതി പറയുന്നു.
രാജകുടുംബത്തിന് നിയന്ത്രണമുള്ള പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റില്‍ നിന്ന് സഹായം തേടാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്മനാഭ സ്വാമി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കല്യാണ മണ്ഡപങ്ങള്‍, ഡോര്‍മറ്ററി, കടമുറികള്‍ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം ഈ ട്രസ്റ്റിനാണ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."