അധ്യാപകര്‍ വിട്ടുനില്‍ക്കരുത്: ഹൈക്കോടതി
കൊച്ചി: പ്ലസ്ടു മൂല്യനിര്‍ണയത്തില്‍ നിന്ന് അധ്യാപകര്‍ വിട്ടുനില്‍ക്കരുതെന്ന് ഹൈക്കോടതി.
ഫെഡറേഷന് ഓഫ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മൂല്യനിര്‍ണയം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതിനെതിരേ മലപ്പുറം കോടൂര് സ്വദേശിനികളായ കെ. സോന, കെ. റോഷന തുടങ്ങി അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ നല്കിയ ഹരജിയില്‍ ജസ്റ്റിസ് പി.വി ആശയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂല്യനിര്‍ണയവുമായി അധ്യാപകര്‍ സഹകരിക്കണമെന്നും വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്നമാണെന്നും കോടതി വ്യക്തമാക്കി.
മൂല്യനിര്‍ണയത്തെ ബാധിക്കാതെ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് തടസമില്ല.
നിശ്ചയിച്ചപ്രകാരം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സര്‍ക്കാരും പൊതുവിദ്യാഭ്യാസ ഡയരക്ടറും സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡോ. എം.എ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളില്‍ മൂല്യനിര്‍ണയം ബഹിഷ്കരിക്കുമെന്നറിയിച്ച് അസോസിയേഷന് വിദ്യാഭ്യാസ മന്ത്രിക്ക് നോട്ടിസ് നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."