HOME
DETAILS
MAL
ഇന്ത്യയും നേപ്പാളും തമ്മില്‍ റൊട്ടി-ബേഠി ബന്ധം; അതാര്‍ക്കും തകര്‍ക്കാനാകില്ലെന്ന് രാജ്നാഥ് സിങ്
backup
June 16 2020 | 04:06 AM
ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മില്‍ റൊട്ടി-ബേഠി ബന്ധമാണുള്ളതെന്നും ഒരു ശക്തിക്കും അതു തകര്‍ക്കാന്‍ കഴിയില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് നേപ്പാളിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും രാജ്നാഥ് പറഞ്ഞു.
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത് സംബന്ധിച്ച് ഉത്തരാഖണ്ഡുമായി ബന്ധപ്പെട്ട വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിപുലേഖ് പാസ് വരെ ഇന്ത്യ റോഡ് നിര്‍മിച്ചത് ഇന്ത്യയുടെ പ്രദേശങ്ങളിലൂടെയാണെന്നും രാജ്നാഥ് സിങ് ആവര്‍ത്തിച്ചു. അത് കൈലാഷ് മാനസരോവര്‍ യാത്രയ്ക്കു വേണ്ടിയുണ്ടാക്കിയ റോഡാണ്. നേപ്പാളുമായി ചരിത്രപരവും സംസ്കാരികവുമായ ബന്ധം മാത്രമല്ല ഇന്ത്യയ്ക്കുള്ളത്. അത് ആത്മീയവും കൂടിയാണ്. എങ്ങനെയാണ് ഒരു ശക്തിക്ക് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ കഴിയുകയെന്നും രാജ്നാഥ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."