സീറ്റ് ചോദിക്കാന്‍ മാത്രം ശക്തി എന്‍.സി.പിക്കില്ല: തോമസ് ചാണ്ടി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിക്കാന്‍ മാത്രമുള്ള ശക്തിഎന്.സി.പിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എല്‍.എ.
വിജയസാധ്യതയുള്ള സ്ഥാനാര്ഥികളുമില്ല. എന്‍.സി.പി സംസ്ഥാന നേതൃയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് കിട്ടാത്തതില്‍ നിരാശയുണ്ടെന്നത് മാധ്യമങ്ങളുടെ ഭാവന മാത്രമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണെന്ന വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് തോമസ് ചാണ്ടിയുടെ പരാമര്‍ശം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പാര്‍ട്ടിക്ക് നിരാശയില്ല. സി.പി.ഐ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി എന്‍.സി.പി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
അടുത്ത പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതിലേക്കുള്ള ചൂണ്ടുപലകയാണ് ലോക്സഭാ തെരഞ്ഞെടുപ്പ്.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന് എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാര്‍ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സി.പി.ഐക്കെതിരേ മത്സരിക്കുന്നത് ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പീതാംബരന് പറഞ്ഞു. മന്ത്രി എ.കെ ശശീന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."