HOME
DETAILS
MAL
ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച തുടരുന്നു
backup
June 16 2020 | 04:06 AM
ന്യൂഡല്‍ഹി: ലഡാക്കിലെ ചൈനീസ് കൈയേറ്റവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച തുടരുന്നു.
പട്രോളിങ് പോയിന്റുകളായ 14, 17എ എന്നിവിടങ്ങളിലെ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിഗേഡിയര്‍ കമാന്‍ഡര്‍, കമാന്‍ഡിങ് ഓഫിസര്‍ തലത്തിലാണ് ചര്‍ച്ച നടക്കുന്നത്.
ജൂണ്‍ ആറ് മുതലാണ് ചര്‍ച്ച തുടങ്ങിയത്. അഞ്ച് റൗണ്ട് ചര്‍ച്ച ഇതിനകം പൂര്‍ത്തിയായി. ചര്‍ച്ചയില്‍ ഗൗരവമുള്ള ചില വിഷയങ്ങളില്‍ ധാരണയായതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."