HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലെന്ന് പറയാന്‍ ധൈര്യമുണ്ടോ? ഉമ്മന്‍ ചാണ്ടി
backup
March 29 2019 | 18:03 PM
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടോയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. തളാപ്പ് സുന്ദരേശ്വര ക്ഷേത്രപരിസരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ പരസ്യ പ്രചാരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയായിരുന്ന താന്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ഫലമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഭരണനേട്ടങ്ങളൊന്നും പറയാനില്ലാത്തതുകൊണ്ടാണ് കോലീബി സഖ്യമെന്ന പതിവ് ആരോപണവുമായി സി.പി.എം രംഗത്തെത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വി.കെ അബ്ദുല്‍ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."