HOME
DETAILS
MAL
ഡല്‍ഹിയില്‍ എല്ലാവര്ക്കും കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് അമിത് ഷാ
backup
June 16 2020 | 04:06 AM
സര്‍വകക്ഷി യോഗത്തില്‍ കെജ്രിവാളിന് വിമര്‍ശനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എല്ലാവര്ക്കും കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് അമിത്ഷാ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഡല്‍ഹിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷമാണ് അമിത് ഷാ ഇന്നലെ സര്‍വകക്ഷിയോഗം വിളിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളോ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോ പങ്കെടുത്തില്ല. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും യോഗത്തിനെത്തിയില്ല. ആംആദ്മി പാര്‍ട്ടിയുടെ പ്രതിനിധിയായി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങാണ് പങ്കെടുത്തത്.
ഡല്‍ഹിയില്‍ ആകെയുള്ള മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകളിലും വീടുവീടാന്തരം കയറിയുള്ള പരിശോധന നടത്തുമെന്ന് അമിത്ഷാ പറഞ്ഞു.
യോഗത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരേ മറ്റു രാഷ്ട്രീയ കക്ഷികള്‍ കടുത്ത ആരോപണങ്ങളാണുന്നയിച്ചത്. സര്‍ക്കാരിന്റെ പരാജയത്തിന് സ്വകാര്യ ആശുപത്രികളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി കെജ്രിവാള് ശ്രമിക്കുന്നതെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."