സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും: ഇ.ടി
തിരൂരങ്ങാടി: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നന്നമ്പ്രയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ ഉള്‍പ്പെടുത്തി കുണ്ടൂര്‍ നടുവീട്ടില്‍ എ.എം.എല്‍.പി സ്‌കൂളിന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ തുടക്കത്തില്‍ അല്‍പകാലം താമസം നേരിട്ടെങ്കിലും ബൃഹത്തായ നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. നന്നമ്പ്ര സമ്പൂര്‍ണ മണ്ണ് പരിശോധന ഹെല്‍ത്ത് കാര്‍ഡ് ഗ്രാമമാക്കി മാറ്റാന്‍ സാധിച്ചു. വിവിധയിടങ്ങളിലെ വോള്‍ട്ടേജ് ക്ഷാമവും മറ്റും പരിഹരിക്കപ്പെട്ടു. ഉടന്‍തന്നെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹായത്തോടെ കൊടിഞ്ഞി ചെറുപ്പാറയിലെ പി.എച്ച്.സി സബ് സെന്റര്‍ കെട്ടിടം പുതുക്കി പണിയുന്നതിന് തുക അനുവദിക്കും. നന്നമ്പ്രയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് എം.എല്‍.എയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും.
പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനായി. സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും തുക അനുവദിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ എല്‍.എസ്.എസ് നേടിയ വിദ്യാര്‍ഥിയെ ആദരിച്ചു.
50 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇരുനിലകെട്ടിടത്തിന് 263 എം സ്‌ക്വയര്‍ വിസ്തീരണമാണുള്ളത്. നാല് ക്ലാസ് മുറികളും ടോയ്‌ലറ്റുമടക്കമുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, വൈസ് പ്രസിഡന്റ് തേറാമ്പില്‍ ആസിയ, സ്ഥിരസമിതി അധ്യക്ഷരായ കാവുങ്ങല്‍ ഫാത്തിമ, ഷമീര്‍ പൊറ്റാണിക്കല്‍, ഹെഡ് മാസ്റ്റര്‍ യു.കെ മുസ്തഫ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, പ്രൊജക്ട് ഓഫിസര്‍ കെ. പ്രദീപന്‍, ടി.ടി ഹംസ, തോമസ് വര്‍ഗീസ്, പി ചന്ദ്രന്‍, എ.സി ഫൈസല്‍, കെ പ്രഭാകരന്‍, കെ. കുഞ്ഞിമരക്കാര്‍, എം.സി ബാവ ഹാജി, എന്‍.പി ആലി ഹാജി, കെ മുഹമ്മദ് ഹാജി, ടി മഹ്‌റൂഫ്, കെ റഹീം മാസ്റ്റര്‍, ശ്രീബാഷ് ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."