സി.പി.എം ഒറ്റ സീറ്റിലും വിജയിക്കില്ല: ചെന്നിത്തല
കൊല്ലം: കേരളത്തില്‍ സി.പി.എമ്മിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് 40 സീറ്റില്‍ മത്സരിക്കുന്ന സി.പി.എമ്മിന് ഒരു പ്രസക്തിയുമില്ലെന്നും കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'ജനവിധി-2019'ല്‍ അദ്ദേഹം പറഞ്ഞു
യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ചുണക്കുട്ടികളാണ്. സ്ഥാനാര്‍ഥിപ്പട്ടിക ഏല്ലാവരും പൊതുവേ അംഗീകരിച്ചതാണ്. കോണ്‍ഗ്രസ് പട്ടികയില്‍ പ്രാതിനിധ്യം ഈഴവ സമുദായത്തിന് രണ്ടും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെത്തിയാല്‍ മുസ്‌ലിം സമുദായത്തിന് ഒന്നുമായി കുറയില്ലേ എന്ന ചോദ്യത്തിന്, അതിലൊന്നും ഗൗരവം കൊടുക്കേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി. യു.ഡി.എഫിന് എല്ലാ സമുദായങ്ങളുമായും അടുത്ത ബന്ധമാണുള്ളത്. വെള്ളാപ്പള്ളിയെക്കുറിച്ച് സുധീരന്‍ പറഞ്ഞതിനെക്കുറിച്ച് സുധീരന് കാരണമുണ്ടായിരിക്കാം.
ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മല്‍സരിക്കാതിരുന്നത് വിജയസാധ്യത ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് പാര്‍ട്ടിയുടെ സുപ്രധാന ചുമതല ഉള്ളതുകൊണ്ടാണ്. ശബരിമലയും കൊലപാതക രാഷ്ട്രീയവും ഈ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങളാണ്. ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരിക്കുമ്പോള്‍ പ്രേമചന്ദ്രന്‍ നല്ലവനായിരുന്നു. മുന്നണി മാറിയെത്തിയപ്പോള്‍ സംഘിയെന്ന് ആരോപണവും. 1982 മുതല്‍ താന്‍ ബി.ജെ.പിക്കാരനെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം.
വയനാടിന്റെ കാര്യത്തില്‍ അനിശ്ചിതത്വമില്ല. ഞായറാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹന പരിശോധനക്കിടയില്‍ തിരുവനന്തപുരത്ത് എസ്.എഫ്.ഐ നേതാവിനെ പിടികൂടിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത് ഇരട്ടനീതിയാണ്. ഇടതു സര്‍ക്കാരില്‍ ഇരയ്ക്കു പകരം വേട്ടക്കാരനാണ് നീതിയെന്നും ചെന്നിത്തല പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."