HOME
DETAILS
MAL
വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയില്ല: കുഞ്ഞാലിക്കുട്ടി
backup
March 29 2019 | 18:03 PM
മലപ്പുറം: വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗിന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
പ്രഖ്യാപനം വൈകുന്നത് പ്രവര്‍ത്തകരുടെ ആവേശത്തെ ഒട്ടും ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ലീഗിന് പ്രതിഷേധമോ ആശങ്കയോ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വയനാട്ടിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ചു. അവര്‍ ഉചിതമായ തീരുമാനം തന്നെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ആവേശത്തിലാണ് പ്രവര്‍ത്തകരെന്നും ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."