ഗുഡ്ഗാവിലെ സംഘ്പരിവാര്‍ ആക്രമണം; ഇരകള്‍ക്കെതിരേ കേസെടുത്ത് പൊലിസ്
ഗുഡ്ഗാവ്: ബോണ്ട്‌സിയിലെ ഭൂപ് സിങ് നഗറില്‍ ഹോളി ദിനത്തില്‍ സംഘ്പരിവാര്‍ ആക്രമണത്തിനിരയായ മുസ്‌ലിം കുടുംബത്തിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലിസ്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പ്രതികളിലൊരാളാണ് പരാതി നല്‍കിയതെന്ന് പൊലിസ് അറിയിച്ചു.
പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂവെന്ന് ആക്രോശിച്ച് ഹോളി ദിനത്തിലാണ് 40 അംഗ സംഘ്പരിവാര്‍ സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്. ആയുധങ്ങള്‍ ഉപയോഗിച്ച് മനപ്പൂര്‍വം ആക്രമണം നടത്തിയതുള്‍പ്പെടെയുള്ള വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. ബോണ്ട്‌സിയിലെ ദുമാസ്പൂര്‍ ഗ്രാമത്തിലെ വീടും പുരയിടവും വിറ്റ് സ്വദേശമായ ഉത്തര്‍ പ്രദേശിലെ ബാഗ് പത്തിലേക്ക് തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്ന കുടുംബമാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കന്നത്.
തനിക്കും തന്റെ കുടുംബത്തിലുള്ളവര്‍ക്കുമെതിരേ വധശ്രമത്തിന് കേസെടുത്തതായി കഴിഞ്ഞ ദിവസമാണ് അറിഞ്ഞതെന്ന് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുഹമ്മദ് ദില്‍ഷാദ് പറഞ്ഞു.
പൊലിസ് സംവിധാനത്തെ മനസിലാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടതായി ദില്‍ഷാദ് പരിതപിക്കുന്നു.
തങ്ങളെ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണ്. തന്റെ കൈ ഒടിഞ്ഞു. കുടുംബാംഗങ്ങള്‍ക്ക് ഗുരുതര പരുക്കേറ്റു. അതിനിടെയാണ് പൊലിസ് തങ്ങള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഇരകള്‍ക്കെതിരേ കേസെടുത്ത് നീതി തേടുന്നതില്‍നിന്ന് അവരെ തടയുകയെന്നത് ഭരണകൂടത്തിന്റെ പുതിയ ട്രെന്റായി മാറിയിരിക്കുകയാണ്. അഫ്രാസുലിന്റെയും പെഹ്ലു ഖാന്റേയും കേസുകളില്‍ സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നതായും മുഹമ്മദ് ദില്‍ഷാദ് വ്യക്തമാക്കി.
കേസെടുത്തത് ഗുരുഗ്രാം ജില്ലാ പൊലിസ് കമ്മീഷണര്‍ ഹിമാന്‍ഷു ഗാര്‍ഗ് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബത്തെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതിയായ രാജേഷിന്റെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."