ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ വധ ഭീഷണി
കോഴിക്കോട്: മുന്‍ മന്ത്രി എളമരം കരീമിന്റെ ബന്ധുവുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ഇരകളായവര്‍ക്കു നേരെ വധ ഭീഷണി. തങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ഫോണ്‍ വിളികള്‍ ലഭിക്കുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി.പി മൊയ്തീന്‍കുട്ടി ഹാജി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. വിദേശ രാജ്യങ്ങളില്‍നിന്നു പോലും ഭീഷണി കോളുകള്‍ വരുന്നുണ്ട്. ഇരു മുന്നണികളിലും ഉള്‍പ്പെട്ടവര്‍ ഭൂമാഫിയകളെ സഹായിക്കുന്നുണ്ട്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പിന്തുണയും മാഫിയയ്ക്ക് ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. തന്റെ ഏഴര ഏക്കര്‍ സ്ഥലം നഷ്ടപ്പെട്ടുവെന്നും ക്രഷര്‍ യൂനിറ്റ് ഇപ്പോള്‍ കാടുപിടിച്ച് കിടക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ഭീഷണിയുണ്ടായതിനെക്കുറിച്ച് പൊലിസില്‍ പരാതി നല്‍കിയിട്ടും പരിഗണനയുണ്ടായില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."