ദേശീയ കുപ്പായത്തില്‍ ഹിഗ്വെയ്ന്‍ ഇനി ഇല്ല
ബ്യൂണസ് അയേഴ്‌സ്: പത്ത് വര്‍ഷക്കാലം അര്‍ജന്റൈന്‍ ഫുട്‌ബോളിലെ നിറസാന്നിധ്യമായിരുന്ന ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ദേശീയ ടീമില്‍നിന്ന് പടിയിറങ്ങുന്നു. കഴിഞ്ഞ ദിവസമാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. അര്‍ജന്റീന കോപ്പ അമേരിക്കയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് 31കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ആലോചനകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനമെന്ന് ഹിഗ്വെയ്ന്‍ പറഞ്ഞു.
2009ല്‍ ലോകകപ്പ് യോഗ്യതാ റൗ@ണ്ടില്‍ പെറുവിനെതിരേ ഗോള്‍ നേടിയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 75 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ ഹിഗ്വെയ്ന്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ആറാമത്തെ താരമെന്ന നേട്ടവും പത്ത് വര്‍ഷത്തിനിടക്ക് ഹിഗ്വെയ്ന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ്, 2014ലെ ബ്രസീല്‍ ലോകകപ്പ്, 2018ലെ റഷ്യ ലോകകപ്പ് എന്നിവയില്‍ ടീമിന്റെ മുന്‍നിരയിലുണ്ടായിരുന്നു. 2014ലെ ഫൈനലില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു.
2014ന് ശേഷം ഫോം ഔട്ടാണെന്ന പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. നിലവില്‍ ചെല്‍സിയുടെ താരമാണ്. യുവന്റസില്‍ നിന്ന് വായ്പ അടിസ്ഥാനത്തില്‍ ചെല്‍സിയിലെത്തിയ താരം തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും പിന്നീട് നിറംമങ്ങുകയായിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്ന് ഹിഗ്വെയ്ന്‍ പറഞ്ഞു.
ലോകകപ്പിനുശേഷം ദേശീയ ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്ന ഹിഗ്വെയ്ന്‍ കോപ്പ അമേരിക്ക ടീമിലും ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2005 ല്‍ റിവര്‍ പ്ലേറ്റിലൂടെയായിരുന്നു ക്ലബ് ഫുട്‌ബോളിലേക്ക് കടന്നുവന്നത്.
2007-13 കാലഘട്ടത്തില്‍ റയല്‍ മാഡ്രിഡിന് വേണ്ടി ബൂട്ടണിഞ്ഞു. റയലിന് വേണ്ടി 190 മത്സരങ്ങളില്‍ നിന്ന് 107 ഗോളും സ്വന്തമാക്കി. 2013ല്‍ നാപോളിയിലെത്തി.
ഇവിടെ 2016 വരെ തുടര്‍ന്നു. നാപോളിക്ക് വേണ്ടി 104 മത്സരങ്ങളില്‍ നിന്ന് 71 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. 2016ല്‍ യുവന്റസില്‍. ഇവിടെ 73 മത്സരങ്ങളില്‍ നിന്ന് 40 ഗോളുകള്‍. 2018ല്‍ ലോണ്‍ അടിസ്ഥാനത്തില്‍ ഇന്റര്‍മിലാനിലെത്തി. മിലാന് വേണ്ടി 15 മത്സരത്തില്‍ നിന്ന് ആറ് ഗോളും സ്വന്തമാക്കി.
മിലാനില്‍ നിന്ന് വീണ്ടും ലോണടിസ്ഥാനത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയിലെത്തി. ഇവിടെ ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ഗോളും സ്വന്തം പേരില്‍ ഹിഗ്വെയ്ന്‍ കുറിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."