HOME
DETAILS

നെല്ലിക്കുഴി കവലയില്‍ മോഷണവും ഗതാഗത കുരുക്കും വര്‍ധിച്ചു; നടപടി വേണമെന്ന് വ്യാപാരികള്‍

  
backup
July 05 2018 | 07:07 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf-%e0%b4%95%e0%b4%b5%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b


നെല്ലിക്കുഴി: കവലയില്‍ ഗതാഗതകുരുക്കും, മോഷണവും പതിവായതോടെ വ്യാപാരികള്‍ ആശങ്കയില്‍. ചൊവ്വാഴ്ച്ച വൈകിട്ട് കവലയിലെ റോയല്‍ ബേക്കറിയില്‍ പെപ്‌സിയും മറ്റ് പാനിയങ്ങളും ഇറക്കുന്ന വാഹനത്തില്‍ നിന്നും പണവും മൂന്ന് ചെക്ക് അടങ്ങുന്ന ബാഗ് മോഷ്ടാവ് കവര്‍ന്നിരുന്നു.
പണമടങ്ങിയ ബാഗ് വാഹനത്തില്‍ വച്ച് പെപ്‌സി ഇറക്കുന്നതിനിടെയാണ് മോഷ്ടാവ് ബാഗുമായി കടന്നത്. സ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചെങ്കിലും ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ വ്യക്തത കുറവ് അന്വേഷണത്തെ കുഴക്കുന്നുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രമാണ് നെല്ലിക്കുഴി ഇവിടെ നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളും ഇവിടെ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാരടക്കം ആയിര കണക്കിന് തൊഴിലാളികള്‍ ജോലി എടുക്കുന്നുണ്ട്.
മാത്രവുമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറ് കണക്കിന് ആളുകള്‍ ഫര്‍ണിച്ചര്‍ വ്യാപാരവുമായി ബന്ധപെട്ട് ഇവിടെ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികള്‍ക്കൊ വ്യാപാരികള്‍ക്കൊ ഇവിടെ വന്ന് പോകുന്നവരെ കുറിച്ച് ഒരു വിവരവുമില്ല.
ഇവരെയെല്ലാം നിരീക്ഷിക്കാന്‍ കഴിയുന്ന സീ.സി.ടി.വി നെല്ലിക്കുഴി കവലയില്‍ സ്ഥാപിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും നടപടി എടുക്കാത്തതാണ് കവലയില്‍ സാമൂഹിക വിരുദ്ധ ശല്യം ഏറാനും മോഷണം വ്യാപകമാകാനും ഇടയാക്കിയിട്ടുളളത്. സമാനമായ രണ്ട് മോഷണങ്ങള്‍ ഈ അടുത്തായി നെല്ലിക്കുഴിയില്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രതികളെ കണ്ടെത്താനും പൊലിസിന് ആയിട്ടില്ല. മറ്റൊന്ന് നെല്ലിക്കുഴി കവലയിലെ രാവിലെയും വൈകിട്ടുമുളള ഗതാഗത കുരുക്കാണ്.
നെല്ലിക്കുഴി ചെറുവട്ടൂര്‍ റോഡിലും തൃക്കാരിയൂര്‍ നെല്ലിക്കുഴി റോഡിലും രാവിലെയും വൈകിട്ടുമുളള ഗതാഗത കുരുക്ക് പ്രദേശവാസികളെ ആശങ്കയിലാക്കുന്നതാണ് സ്‌ക്കൂള്‍ വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും തലങ്ങും വിലങ്ങും പായുന്നതും അപകടത്തില്‍ പെടുന്നതും നിത്യസംഭവമാണ്.
ഇത് കാല്‍നടയാത്രക്കാരായി എത്തുന്ന സ്‌കൂള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ ഇടുങ്ങിയ റോഡിലെ അനധികൃത പാര്‍ക്കിങ്ങും ഗതാഗത കുരുക്കിന് കാരണമാണ്.
നെല്ലിക്കുഴി കവലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ രാവിലെ എട്ടുമുതല്‍ പത്ത് വരെയും വൈകിട്ട് നാല് മണിമുതല്‍ ഏഴു മണി വരെ ട്രാഫിക് പൊലിസിനെ നിയോഗിക്കുകയും കവലയിലെ സാമൂഹിക വിരുദ്ധ ശല്യവും മോഷണവും തടയാന്‍ അടിയന്തിരമായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂനിറ്റ് കമ്മിറ്റി ആവശ്യപെട്ടു. യോഗത്തില്‍ പ്രസിഡന്റ് അബു വട്ടപ്പാറ അധ്യക്ഷത വഹിച്ചു സെക്രട്ടറി എന്‍.ബി യൂസഫ്, എം.യു റഫീക്ക്, പി.വി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  34 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago