HOME
DETAILS
MAL
മൂവാറ്റുപുഴ കിഴ്കാവില് പാലത്തിനോട് ചേര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തം അപകട ഭീതിയുയര്‍ത്തുന്നു
backup
July 05 2018 | 07:07 AM
മൂവാറ്റുപുഴ: നഗരത്തിലെ കിഴ്കാവില് പാലത്തിനോട് ചേര്‍ന്ന് രൂപപെട്ട ഗര്‍ത്തം അപകട ഭീതിയുയര്‍ത്തുന്നു. കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ എവറസ്റ്റ് ജംഗ്ഷനു സമീപമാണ് പാലത്തിനോട് ചേര്‍ന്ന് റോഡ് അരുകിലായി വന്‍കുഴി രൂപപ്പെട്ടിരിക്കുന്നത്.
അടിയിലെ മണ്ണ് പൂര്‍ണമായി ഒലിച്ചുപോയ നിലയില്‍ സ്ഥിതി ചെയ്യുന്ന വന്‍ കുഴിയുടെ താഴെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കീഴ്ക്കാവില്‍ തോട്ടിലേക്ക് ഒഴുകുന്ന നിലയിലാണ്.
തിരക്കേറിയ റോഡില്‍ ഭാരവണ്ടികള്‍ സൈഡ് കൊടുക്കുമ്പോള്‍ ഈ ഭാഗം ഇടിഞ്ഞ് അപകടമുണ്ടാകാന്‍ സാധ്യത ഏറെയാണ്. വിവരമറിഞ്ഞെത്തിയ പൗരസമിതി പ്രവര്‍ത്തകര്‍ കയര്‍കെട്ടി അപകട മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."