എച്ച്1 ബി വിസാ ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
വാഷിങ്ടണ്‍: അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൊണ്ടുവന്ന എച്ച്1 ബി വിസാ ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ആയിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇത്. ഐ.ടി മേഖലകളില്‍ അമേരിക്കക്കാരെ നിലനിര്‍ത്തി മാത്രമേ ഇനി വിദേശികളെ ജോലിക്കെടുക്കാനാകൂ.
നിലവില്‍ 8500 എച്ച്1 ബി വിസകള്‍ അമേരിക്ക അനുവദിച്ചിട്ടുണ്ട്. പുതിയ നിയമം ഇവയെ ബാധിക്കില്ല. അടുത്തവര്‍ഷം മുതലാണ് പുതിയ ഉത്തരവ് അനുസരിച്ച് റിക്രൂട്ട്‌മെന്റ് നടക്കുക. കഴിഞ്ഞ ഡിസംബറിനും മാര്‍ച്ചിനും ഇടയില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ജോലി തേടിപോയവരുടെ എണ്ണത്തില്‍ 10 ഇരട്ടി വര്‍ധനവുണ്ട്. ട്രംപ് അധികാരമേറ്റാല്‍ എച്ച്1 ബി വിസ നിരോധിക്കുമെന്ന് വ്യക്തമായിരുന്നതിനാലാണ് ഇന്ത്യക്കാര്‍ കൂട്ടത്തോടെ യു.എസിലേക്ക് കുടിയേറിയത്. 600 അമേരിക്കന്‍ കമ്പനികളാണ് ഇന്ത്യക്കാരെ ഉപയോഗിച്ച് യു.എസില്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആസ്‌ത്രേലിയയും എച്ച്1 ബി വിസയ്ക്ക് സമാനമായ രീതിയില്‍ വിസാ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."