വറ്റിയ പുഴകളെയും വിടാതെ 'മണല്‍ കള്ളന്‍മാര്‍ '
ബദിയഡുക്ക: വറ്റിവരണ്ട പുഴകളെയും വിടാതെ മണല്‍മാഫിയ സംഘങ്ങള്‍ സജീവം. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ വറ്റിവരണ്ട പുഴകളില്‍ നിന്നു മണലൂറ്റ് നടത്തുകയാണു മണല്‍ മാഫിയാ സംഘങ്ങള്‍. പുഴകളില്‍ നിന്ന് എടുക്കുന്ന മണല്‍ അവിടെ വച്ചു തന്നെ മണലില്‍ നിന്നു കല്ലുകള്‍ വേര്‍പ്പെടുത്തുവാനുള്ള സംവിധാനം ഒരുക്കും. ഇതിനായി പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വേര്‍തിരിച്ചെടുക്കുന്ന മണല്‍ ചാക്കുകളില്‍ നിറച്ചു വെക്കുന്ന സംഘങ്ങള്‍ പുഴയിലേക്കു വാഹനം ഇറങ്ങാന്‍ പറ്റാത്ത സ്ഥലമാണെങ്കില്‍ തലച്ചുമടായി റോഡിലെത്തിച്ചാണ് വാഹനങ്ങളില്‍ കടത്തുന്നത്.
ബദിയഡുക്ക പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പള്ളത്തടുക്ക പുഴയില്‍ നിന്നും കുടുപ്പംകുഴിയില്‍ നിന്നും പെരഡാല വരദായിനി പുഴ, പുത്തിഗെ, ഏല്‍ക്കാന, അഡ്ക്കസ്ഥല സീരേ, അഡ്ക്കസ്ഥല പുഴയിലെ കുത്താജെ, ഏത്തഡുക്ക, ഷേണി പുഴകളില്‍ നിന്നും ആദൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പയസ്വിനി പുഴ, ബാവിക്കര , കൊട്ട്യാഡി പുഴ, ദേലമ്പാടി പഞ്ചായത്തിലെ പള്ളത്തൂര്‍ പുഴകളില്‍ നിന്നുമാണു മണല്‍കടത്ത് സംഘം പൊലിസിന്റെയും അധികൃതരുടെയും കണ്ണുവെട്ടിച്ചു മണല്‍ കടത്തുന്നത്. ടിപ്പര്‍ ലോറിയില്‍ 150 അടി മണല്‍ ലോഡൊന്നിനു ചില സ്ഥലങ്ങളില്‍ 15000 മുതല്‍ 20000 രൂപക്കാണു മണല്‍ ഇറക്കുന്നത്.
ദൂരം കൂടുതലാണെങ്കില്‍ തുക ഇരട്ടിയാകും. രാത്രി കാലങ്ങളില്‍ പൊലിസിന്റെ കണ്ണ് വെട്ടിച്ച് ഊടുവഴികളിലൂടെയാണു മണല്‍ കടത്തുന്നത്.
മണല്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക മൂലം പൊലിസുകാര്‍ക്ക് ഒറ്റുകൊടുത്താല്‍ മാത്രമാണു ചുരുക്കം ചില സമയങ്ങളില്‍ മണല്‍ക്കടത്ത് സംഘത്തെ പിടികൂടാനാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."